റിലയൻസ് ഇൻഡസ്ട്രീസിന്റെ(Reliance Industries) വാർഷിക ജനറൽ മീറ്റിങിൽ ജിയോ എഐ-ക്ലൗഡ്(Jio AI-Cloud) വെൽക്കം ഓഫർ(Welcome Offer) അവതരിപ്പിച്ച് ചെയർമാൻ മുകേഷ് അംബാനി(Mukesh Ambani).
ജിയോ(Jio) ഉപഭോക്താക്കൾക്ക് ജിയോയുടെ ക്ലൗഡ് സേവനങ്ങൾ(Cloud Services) എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
ജിയോ എഐ ക്ലൗഡ് വെൽക്കം ഓഫറിലൂടെ ഉപഭോക്താക്കൾക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ഉപയോഗിക്കാനാവും. ചിത്രങ്ങളും വീഡിയോകളും ഡോക്യുമെന്റുകളും ഉൾപ്പടെയുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങളെല്ലാം ഈ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കാനാവും.
ഈ വർഷം ദീപാവലിയോട് അനുബന്ധിച്ചാണ് ജിയോ എഐ ക്ലൗഡ് വെൽക്കം ഓഫർ ആരംഭിക്കുക.
അധിക സ്റ്റോറേജ് ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ അത് ലഭ്യമാക്കുമെന്നും മുകേഷ് അംബാനി ഉറപ്പ് നൽകുന്നു.
അതേസമയം, വെൽക്കം ഓഫർ കാലാവധിയിലായിരിക്കും ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭിക്കുക. ഈ കാലാവധിക്ക് ശേഷം ക്ലൗഡിന് നിരക്ക് ഈടാക്കി തുടങ്ങും.