ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്ടെലികോം കമ്പനികള്‍ 2025ലും താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയുംപിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്

പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും വിപുലീകരണത്തിനുമായി 10,000 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുന്നുവെന്ന് മന്ത്രി പി രാജീവ് 

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും വിപുലീകരണത്തിനുമായി 10,000 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും വ്യവസായ വിദഗ്ധര്‍, ട്രേഡ് യൂണിയനുകള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിയാലോചിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുകയെന്നും നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. കൊച്ചി മാരിയറ്റ് ഹോട്ടലില്‍ റിയാബിന്റെ  ആഭിമുഖ്യത്തില്‍ നടന്ന ബിസിനസ് അലയന്‍സ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലായ സ്ഥാപനങ്ങളെ കൂടുതല്‍ ശാക്തീകരിച്ച് അതുവഴി നിക്ഷേപകരെ ആകര്‍ഷിക്കുകയും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് നമ്മുടെ സര്‍ക്കാരിന്റെ ലക്ഷ്യം. മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറ് കോടി ടേണ്‍ ഓവര്‍ ഉള്ള ആയിരം എംഎസ്ഇകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന്  ഒരു വര്‍ഷം ഒരു ലക്ഷം സംരംഭകര്‍ പദ്ധതി എട്ട് മാസം കൊണ്ട് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചു. ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 1,11,091 (ഒരു ലക്ഷത്തി പതിനൊന്നായിരത്തി തൊണ്ണൂറ്റി ഒന്ന് ) സംരംഭങ്ങളാണ്  രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 6821.31 കോടി രൂപയുടെ നിക്ഷേപവും രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരത്തി എഴുന്നൂറ്റിയെട്ട്( 2,40708) തൊഴിലവസരങ്ങളും സൃഷ്ടിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ എന്‍ജിനീയറിങ് / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സ് സെക്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വിവിധ ഉപകരണങ്ങള്‍, യന്ത്ര ഭാഗങ്ങള്‍, കാസ്റ്റിംഗുകള്‍, ഫോര്‍ജിങ്ങുകള്‍ എന്നിവയുടെ വിപണി വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വര്‍ദ്ധിപ്പിച്ചിതിന്റെ ഭാഗമായാണ് റിയാബിന്റെ നേതൃത്വത്തില്‍ ബിസിനസ് അലയന്‍സ് മീറ്റ് സംഘടിപ്പിച്ചത്. ഇരുപതോളം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മീറ്റില്‍ പങ്കെടുത്തു.  വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, റിയാബ് ചെയര്‍മാന്‍ ഡോ.ആര്‍.അശോക്, റിയാബ് മെമ്പര്‍ സെക്രട്ടറി കെ.പത്മകുമാര്‍,  മാസ്റ്റര്‍ പ്ലാന്‍ അഡൈ്വസര്‍ റോയ് കുര്യന്‍  തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാമത്തെ റാങ്കായിരുന്നു കേരളത്തിനെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം റാങ്ക് മെച്ചപ്പെടുത്തി പതിനഞ്ചാമത് എത്തി. കേരളം ഹ്യൂമന്‍ ഡവലപ്മെന്റ് ഇന്‍ഡക്സില്‍ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ച് നമുക്കറിയാവുന്നതാണ്. ഇന്‍ഡസ്ട്രിയല്‍ സെക്ടറില്‍ ചെറിയ തോതില്‍ ഉള്ള മുന്നേറ്റങ്ങള്‍ മാത്രമാണ് നമുക്കുള്ളത്. ആദ്യമായിട്ടാണ് സിപിഎസ്യുവും പിഎസ്യുവും സംയോജിച്ച് ഇത്തരത്തിലൊരു മീറ്റിങ് സംഘടിപ്പിക്കുന്നത്. സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പ് എക്കോസിസ്റ്റം ആണ് കേരളത്തിനുള്ളത്. ഇത് ലോകത്തിലെ തന്നെ നാലാമത്തേത് ആണൈന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും നിര്‍മ്മാണ ശേഷിയും, തങ്ങളുടെ സ്ഥാപനങ്ങളിലെ ഉത്പാദന/ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാഗാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചു ഓര്‍ഡറുകള്‍ നല്‍കുന്നതിനുള്ള നടപടികളും സംഗമത്തില്‍ സ്വീകരിച്ചു.കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പ് , സതേണ്‍ റയില്‍വേ, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ്, വി എസ് സി, ഹെവി-വെഹിക്കിള്‍സ് ബ്രഹ്‌മോസ് ഏറോ സ്പേസ്, ബി.എച്ച്.ഇ.എല്‍, ബി.ഇ.എം.എല്‍, മെഷീന്‍ ടൂള്‍ പ്രോട്ടോടൈപ്പ് ഫാക്ടറി, മിശ്ര നിഗം ലിമിറ്റഡ്, മസാഗന്‍ ഡോക്ക്, ബാര്‍ക്ക്, ബി.പി.സി.എല്‍, ഐ.ഒ.സി.എല്‍, എച്ച്.പി.സി.എല്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ആയ സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സ് ലിമിറ്റഡ്, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്, മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കേരള ഓട്ടോമൊബൈല്‍സ്, ഓട്ടോകാസ്റ്റ്, കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി, കെല്‍-ഇഎംഎല്‍, ട്രാക്കോ കേബിള്‍ കമ്പനി, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ്, ടെല്‍ക്ക്, കെല്‍ട്രോണ്‍, കെല്‍ട്രോണ്‍ ഇലക്ട്രോസെറാമിക്‌സ്, കെല്‍ട്രോണ്‍ കോമ്പോണന്റെ കോംപ്ലക്സ് എന്നീ സ്ഥാപനങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സംഗമത്തില്‍ അവതരിപ്പിച്ചു.

നിലവില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളും ഏര്‍പ്പെടുന്ന സേവനങ്ങള്‍ക്കും പുറമേ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായിവരുന്ന ഉല്‍പ്പന്നങ്ങളുടെ ഡിസൈനിങിനും വൈവിധ്യവല്‍ക്കരണത്തിനും അനുയോജ്യമായ സാങ്കേതികവിദ്യയുടെ വിപുലീകരണത്തിനും സ്വാംശീകരണത്തിനും ആവശ്യമായ നടപടികളും  ചര്‍ച്ചകളും സംഗമത്തില്‍ നടന്നു

X
Top