യുഎസ് ചുമത്തിയ പകരച്ചുങ്കത്തില്‍ പ്രതികരിച്ച് ഇന്ത്യഭവന വില്‍പ്പനയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്ചരക്ക് സേവന നികുതി പിരിവിൽ വർധനപഞ്ചസാര വിലക്കയറ്റം തടയാന്‍ നടപടി; സ്റ്റോക്ക് പരിധി ലംഘിച്ചാല്‍ കടുത്തനടപടിയെന്ന് കേന്ദ്രംമാനുഫാക്ചറിംഗ് പിഎംഐ എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍

പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപ

തിരുവനന്തപുരം: കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമായ പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി പദ്ധതിക്കായി പുതുശ്ശേരി സെൻട്രൽ വില്ലേജിലെ 105.2 ഏക്കർ ഭൂമി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷനു കൈമാറാൻ മന്ത്രിസഭ അനുമതി നൽകി. പകരം ആദ്യഗഡുവായി കേന്ദ്രസർക്കാർ 100 കോടി രൂപ അനുവദിക്കും.

പദ്ധതിക്കായി കേന്ദ്ര – സംസ്ഥാന പങ്കാളിത്തത്തിൽ രൂപീകരിച്ച പ്രത്യേകോദ്ദേശ്യ കമ്പനിയാണ് (എസ്പിവി) കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ. പുതുശ്ശേരി സെൻട്രലിലെ 1137 ഏക്കർ ഭൂമിയിലാണു സ്മാർട് സിറ്റിയുടെ ഒന്നാം ഘട്ടം വരുന്നത്.

ഭൂമിയേറ്റെടുക്കലിനു സർക്കാരും പദ്ധതിക്കു നാഷനൽ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനുമാണു പണം മുടക്കുക. ഭൂമി എസ്പിവിക്കു കൈമാറുന്നതിനൊപ്പം ആവശ്യമുള്ള തുക ഗഡുക്കളായി കേന്ദ്രം അനുവദിക്കുമെന്നാണു ധാരണ.

ഭൂമി കൈമാറിയതോടെ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസിയെ നിശ്ചയിക്കാനുള്ള ടെൻഡർ നടപടിയിലേക്കും ഇനി കടക്കാനാകും.

ഇൻഡസ്ട്രിയൽ സ്മാർട് സിറ്റിയുടെ രണ്ടാംഘട്ടം പുതുശ്ശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നീ സ്ഥലങ്ങളിലാണ്. പദ്ധതിക്കു കേന്ദ്രം ഓഗസ്റ്റിൽ അംഗീകാരം നൽകിയിരുന്നു.

ആകെ 1470 ഏക്കർ ഇതിനകം കിൻഫ്ര ഏറ്റെടുത്തു. ഘട്ടം ഘട്ടമായി കേന്ദ്രം പണം നൽകുന്നതിനൊപ്പം തുല്യമായ തുകയുടെ ഭൂമിയും എസ്പിവിയുടെ പേരിലേക്കു മാറ്റും.

X
Top