ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി മാസവരുമാനത്തില്‍ 57.6% വര്‍ദ്ധനഇന്ത്യൻ കാപ്പിയുടെ കയറ്റുമതി കുതിക്കുന്നുഇന്ത്യയിൽ ലക്ഷ്വറി ഫ്ലാറ്റുകൾക്ക് ഡിമാൻഡ് ഉയരുന്നുഭ​​ക്ഷ്യ എ​​ണ്ണ​​ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി 29 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞുകേരളത്തിന്റെ ജിഎസ്ഡിപിയില്‍ വര്‍ധന; 2022-23 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാന ജിഎസ്ഡിപി 5,96,236.86 കോടി

666 രൂപയ്ക്ക് 105 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുമായി ബിഎസ്എൻഎല്‍

സ്വകാര്യ ടെലികോം സേവനദാതാക്കളില്‍നിന്ന് വലിയ വെല്ലുവിളിയാണ് കേന്ദ്രസർക്കാരിന് കീഴിലുള്ള ബിഎസ്എൻഎല്‍ നേരിടുന്നത്.

സ്വകാര്യ കമ്പനികള്‍ റീച്ചാർജ് പ്ലാനുകള്‍ കുത്തനെ കൂട്ടിയതോടെ ഉപഭോക്താക്കള്‍ ബി.എസ്.എൻ.എല്ലിനെയായിരുന്നു പ്രതീക്ഷയോടെ നോക്കിയത്.

കുറഞ്ഞ ചെലവില്‍ കൂടുതല്‍ മൂല്യം നല്‍കുന്ന പല പ്ലാനുകള്‍ ബി.എസ്.എൻ.എല്‍. ഇതിനിടെ അവതരിപ്പിച്ചു. അത്തരമൊരു പ്ലാനുമായി വീണ്ടും എത്തുകയാണ് കമ്പനി.

666 രൂപയ്ക്ക് 105 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ബി.എസ്.എൻ.എല്‍. അവതരിപ്പിക്കുന്നത്. അണ്‍ലിമിറ്റഡ് കോളുകളും ദിവസം 100 എസ്.എം.എസുകളുമാണ് പ്ലാനില്‍ ലഭിക്കുന്നത്. 210 ജി.ബി. ഡാറ്റ ഇതിനൊപ്പം ലഭിക്കും. ദിവസം രണ്ട് ജി.ബി. ഡാറ്റ ഇങ്ങനെ ഉപയോഗിക്കാം.

ഈ റേഞ്ചില്‍ മറ്റ് മുൻനിര സ്വകാര്യ സേവനദാതാക്കള്‍ ആരും റീച്ചാർജ് പ്ലാൻ നല്‍കുന്നില്ല എന്നതാണ് ശ്രദ്ധേയം. ജിയോ, വി, എയർടെല്‍ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വർധിപ്പിച്ചതിന് ശഷം ബി.എസ്.എൻ.എല്‍. അവതരിപ്പിക്കുന്ന ഏറ്റവും ആകർഷകമായ റീച്ചാർജ് പ്ലാനുകളില്‍ ഒന്നാണിത്.

X
Top