ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍

ന്യൂഡല്‍ഹി: ആഗോള പെയ്മന്റ് രംഗത്ത് ഇന്ത്യ ഒരു നക്ഷത്രമായെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പിഎസ്ഒ (പെയ്മന്റ് സിസ്റ്റം ഓപ്പറേറ്റര്‍) കളുടേയും സര്‍ക്കാറിന്റെയും സെന്‍ട്രല്‍ ബാങ്കിന്റെയും സംയുക്ത പരിശ്രമഫലമായാണ് നേട്ടം. 2023 ജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയില്‍ ഡിജിറ്റല്‍ പെയ്മന്റുകളാണ് രാജ്യത്ത് നടന്നത്.

ഇന്ത്യന്‍ ഡിജിറ്റല്‍ പെയ്മന്റുകളുടെ വലിപ്പത്തിന്റെയും കാര്യക്ഷമതയുടെയും തെളിവ്, ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കവേ ദാസ് പറഞ്ഞു.ഇന്ത്യന്‍ പെയ്മന്റ് സംവിധാനം താങ്ങാവുന്നതും സൗകര്യപ്രദവും കാര്യക്ഷമവും സുരക്ഷിതവുമാണ്. അത് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ധിപ്പിച്ചു.

മൊത്തം 114 കോടി മൊബൈല്‍ കണക്ഷനുകള്‍ രാജ്യത്തുണ്ടെന്ന് പറഞ്ഞ ഗവര്‍ണര്‍ അതില്‍ നഗര, ഗ്രാമങ്ങളിലെ വിഹിതം യഥാക്രമം 55 ശതമാനം, 45 ശതമാനം എന്നിങ്ങനെയാണെന്നും അറിയിക്കുന്നു. പരമ്പരാഗത ബാങ്കിംഗ് സമയത്തെ മറികടക്കാന്‍ ഇതുവഴി സാധിച്ചു. 2016-ല്‍ ആരംഭിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) 2023 ജനുവരിയില്‍ മാത്രം 13 ലക്ഷം കോടി രൂപയുടെ 803 കോടി ഇടപാടുകള്‍ നടത്തി.

യുപിഐ പേയ്മന്റ് ഇക്കോസിസ്റ്റത്തില്‍ വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞു.2018 മാര്‍ച്ചില്‍ 100 ആയിരുന്ന ഡിജിറ്റല്‍ പെയ്മന്റ് സൂചിക 2022 സെപ്തംബറില്‍ 377.46 ആയി ഉയര്‍ന്നു. ദീര്‍ഘദൂരം സഞ്ചരിച്ചതിന്റെ തെളിവാണിത്.

ആര്‍ബിഐയാണ് ഡിജിറ്റല്‍ പെയ്മന്റ് ഇന്‍ഡക്‌സിന് രൂപം നല്‍കിയത്.

X
Top