കൊച്ചി: നടപ്പുസാമ്പത്തിക വര്‍ഷം(Financial Year) ആദ്യ പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സ്(Muthoot Finance) 1079 കോടി രൂപ അറ്റാദായം(net profit) നേടി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ 975 കോടി രൂപയായിരുന്നു അറ്റാദായം. വര്‍ധന 11 ശതമാനം.
മൊത്തം വരുമാനം 23 ശതമാനം ഉയര്‍ന്ന് 3,710 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 3,026 കോടി രൂപയായിരുന്നു. സ്വർണ വായ്പയില്‍ കമ്പനി ചരിത്രനേട്ടമാണ് കൈവരിച്ചത്. സ്വര്‍ണ വായ്പ ആസ്തി 11 ശതമാനം ഉയര്‍ന്ന് 8,043 കോടി രൂപയിലെത്തി.
കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം 84,324 കോടി രൂപയാണ്. 1196 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി.
കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 98,000 കോടി കടന്നതായും മുത്തൂറ്റ് ഫിനാന്‍സ് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം മുത്തൂറ്റ് ഫിനാന്‍സിന് മൊത്തം 6,759 ശാഖകളാണുള്ളത്.