Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ധനലക്ഷ്മി ബാങ്കിന്റെ മൊത്തം വരുമാനത്തിൽ 12.82% വർദ്ധന

തൃശൂർ: ധനലക്ഷ്മി ബാങ്കിന്റെ മൊത്തം വരുമാനത്തിൽ 12.82ശതമാനം വർദ്ധന. 2022 ഡിസംബർ 31വരെ ബാങ്കിന്റെ മൊത്തം വരുമാനം 2172 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ 19653 കോടിയായിരുന്നു വരുമാനം.
നിക്ഷേപങ്ങൾ 6.78ശതമാനം വളർച്ച രേഖപ്പെടുത്തി 12922 കോടി രൂപയിലെത്തി.മുൻവർഷം ഇത് 12101 കോടി രൂപയായിരുന്നു. 2022 ഡിസംബർ 31 വരെയുള്ള മൊത്തം അഡ്വാൻസ് 22.48 ശതമാനം വളർച്ച രേഖപ്പെടുത്തി 9250 കോടി രൂപയിലെത്തി.
മുൻവർഷം ഇത് 7552 കോടി രൂപയായിരുന്നു. സ്വർണ വായ്പാ പോർട്ട്‌ഫോളിയോ 1694 കോടി രൂപയിൽ നിന്ന് 23.02ശതമാനം വളർച്ച രേഖപ്പെടുത്തി 2084 കോടി രൂപയിലെത്തി. ക്രെഡിറ്റ് ഡെപ്പോസിറ്റ് അനുപാതം 62.40ശതമാനത്തിൽ നിന്ന് 71.582022 ആയി മെച്ചപ്പെട്ടു.

X
Top