Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കൊച്ചി കപ്പല്‍ശാലക്ക് 1207.5 കോടിയുടെ വമ്പന്‍ കരാര്‍

കൊച്ചി കപ്പല്‍ശാലയ്ക്ക് 1207.5 കോടിയുടെ കരാര്‍ ലഭിച്ചു. അമ്പതോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പങ്കാളിത്തം ഈ പദ്ധതിയിലുണ്ടാകും. 3500-ലധികം തൊഴിലവസരവും പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണിക്കാണ് (റീഫിറ്റ് ആന്‍ഡ് ഡ്രൈ ഡോക്കിങ്–എസ്ആര്‍ഡിഡി) പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള കരാര്‍.

നിശ്ചിത ഇടവേളകളില്‍ നടത്തുന്ന അറ്റകുറ്റപ്പണിയാണിത്. കഴിഞ്ഞ ഡിസംബറില്‍ നാവികസേനയുടെ യുദ്ധക്കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും കപ്പല്‍ശാല നേടിയിരുന്നു.

സെപ്തംബര്‍ 30ന് അവസാനിച്ച നടപ്പുസാമ്പത്തികവര്‍ഷത്തിൻ്റെ രണ്ടാം പാദത്തില്‍ 188.92 കോടി സംയോജിത അറ്റാദായം കപ്പൽശാല നേടിയിരുന്നു. നാല് ശതമാനമാണ് വളര്‍ച്ച.

കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷം രണ്ടാം പാദത്തിലെ 1011.71 കോടിയില്‍ നിന്ന് 13 ശതമാനം വര്‍ധിച്ച് 1143.19 കോടിയായെന്നും കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 181.52 കോടിയായിരുന്നു.

X
Top