മുംബൈ: വരുമാന വളര്‍ച്ചയാണ്(Income Growth) ഓഹരികളുടെ തിരഞ്ഞെടുപ്പില്‍ നിക്ഷേപകര്‍(Investors) പ്രധാന പുലര്‍ത്തുന്ന മാനദണ്ഡങ്ങളില്‍ ഒന്ന്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ചെറുകിട നിക്ഷേപകരുടെ പ്രിയപ്പെട്ട ചില ഓഹരികള്‍ വരുമാനത്തിലും ലാഭത്തിലും തളര്‍ച്ച നേരിടുന്നതാണ് കണ്ടത്.
5000 കോടി രൂപ വിപണി മൂല്യമുള്ള(Market Value) കമ്പനികളില്‍ 13 കമ്പനികള്‍ ഈ ത്രൈമാസത്തില്‍ കുറഞ്ഞത് 25% ഇടിവ് നേരിട്ടു.
ഇതില്‍ ആറ് ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലമടങ്ങ് നേട്ടം നല്‍കിയ ഓഹരികളാണ്. ആര്‍ വി എന്‍ എല്‍, ശോഭ, പി ടി സി ഇന്‍ഡസ്‌ട്രീസ്, ഭാരത ഭാരത് ഡനാമിക്‌സ്, ബംഗാള്‍ ആന്‍ഡ് ആസാം കമ്പനി, സുവന്‍ ഫാര്‍മ എന്നീ മള്‍ട്ടി ബാഗറുകള്‍ ആണ് കഴിഞ്ഞ ത്രൈമാസമാസത്തില്‍ ബാലന്‍സ് ഷീറ്റില്‍ നിരാശാജനകമായ പ്രകടനം കാഴ്‌ചവച്ചത്.
ഐടിഡിസി, അര്‍ച്ചീന്‍ കെമിക്കല്‍, പിരമാള്‍ എന്റര്‍െ്രപെസസ്, ഐഡിഎഫ്‌സി, അനുപം രാസ്യാന്‍, രാജേഷ് എക്‌സ്‌പോര്‍ട്‌സ് എന്നിവയാണ് മറ്റു കമ്പനികള്‍. ഈ 13 കമ്പനികള്‍ വരുമാനത്തില്‍ 26 ശതമാനം മുതല്‍ 88 ശതമാനം വരെ ഇടിവ് നേരിട്ടു.
ഈ കമ്പനികളുടെ ലാഭത്തിലും വരുമാനത്തിലും ഒരുപോലെ ഇടിവുണ്ടായി എന്നതാണ് സവിശേഷത. 32 ശതമാനം മുതല്‍ 96 ശതമാനം വരെയാണ് ലാഭത്തിലെ ഇടിവ്.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ റെയില്‍വേ ഓഹരിയായ ആര്‍ വി എന്‍ എല്ലിന്റെ വരുമാനം 27 ശതമാനവും ലാഭം 35 ശതമാനവും കുറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഈ ഓഹരി 356 ശതമാനം ആണ് ഉയര്‍ന്നത് മറ്റൊരു പൊതുമേഖല കമ്പനിയായ ഭാരത് ഡൈനാമിക്‌സിന്റെ ലാഭം 83 ശതമാനം കുറഞ്ഞു.
വരുമാനത്തില്‍ ഉണ്ടായ കുറവ് 36 ശതമാനം ആണ്.