രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സഹകരണ മേഖലയ്ക്ക് സംസ്ഥാന ബജറ്റിൽ 134.42 കോടി

തിരുവനതപുരം: സംസ്ഥാന ബജറ്റിൽ സഹകരണ മേഖലയ്ക്ക് 134.42 കോടി അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വനിതാ സഹകരണ സംഘങ്ങൾക്ക് 2.5 കോടി. സഹകരണ സ്ഥാപനങ്ങൾ കേരളത്തിന് അഭിമാനം. എന്നാൽ മേഖലയെ തകർക്കാൻ ഒളിഞ്ഞും തെളിഞ്ഞും കേന്ദ്രം ശ്രമിക്കുന്നു. കേന്ദ്ര നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും ധനമന്ത്രി.

വ്യവസായ മേഖലയ്ക്ക് 1,129 കോടിരൂപ. കശുവണ്ടി മേഖലയ്ക്ക് 53.36 കോടി രൂപ. കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി. കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടി.

കൈത്തറി മേഖലക്ക് 59 കോടി. കയര്‍ വ്യവസായത്തിന് 107. 64 കോടി. ഖാദി വ്യവസായത്തിന് 14.8 കോടി. കെഎസ്‌ഐഡിസിക്ക് 127.5 കോടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍.

തൊഴിലുറപ്പ് പദ്ധതിക്ക് 10.5കോടി. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ 3,496.5 കോടി രൂപ വേതനം ലഭ്യമാക്കുന്നതിന് സംസ്ഥാന വിഹിതമായി 230 കോടി രൂപ വകയിരുത്തുന്നു. ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി വകയിരുത്തി. പ്രാദേശിക വികസന പരിപാടികൾക്ക് 252 കോടി.

മൈറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര വാണിജ്യ സമുച്ഛയം നിര്‍മിക്കാൻ 2150 കോടി.

X
Top