കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

1400 കോടിയുടെ ജലവിതരണ പദ്ധതിയുടെ ഓർഡർ സ്വന്തമാക്കി ദിലീപ് ബിൽഡ്‌കോൺ

മുംബൈ: ഭോപ്പാലിലെ മധ്യപ്രദേശ് ജൽനിഗം മര്യാദിറ്റ് നടത്തിയ ടെൻഡറിന്റെ വിജയിച്ച ലേലക്കാരനായി മാറി ദിലീപ് ബിൽഡ്‌കോൺ. 1400 കോടി രൂപയുടെ പദ്ധതിയിൽ എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ, ട്രയൽ റൺ, വിവിധ ഘടകഭാഗങ്ങളുടെ നടത്തിപ്പ്, ഗാന്ധിസാഗർ-2 മൾട്ടി വില്ലേജ് സ്കീം എന്നിവ ഉൾപ്പെടുന്നതായി സ്ഥാപനം അറിയിച്ചു. ഈ കരാർ പ്രകാരം മധ്യപ്രദേശ് സംസ്ഥാനത്തെ 10 വർഷത്തെ മുഴുവൻ ജലവിതരണ പദ്ധതിയുടെ നടത്തിപ്പ് പരിപാലനം എന്നിവയുടെ ഉത്തരവാദിത്തം ദിലീപ് ബിൽഡ്‌കോണിനാണ്. വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ 2.27 ശതമാനത്തിന്റെ നേട്ടത്തിൽ 200.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ത്യയിലെ മധ്യപ്രദേശിലെ ഭോപ്പാൽ ആസ്ഥാനമായുള്ള ഒരു നിർമ്മാണ, അടിസ്ഥാന സൗകര്യ വികസന കമ്പനിയാണ് ദിലിപ് ബിൽഡ്‌കോൺ ലിമിറ്റഡ് (DBL). വിവിധ ഗവൺമെന്റുകൾ നൽകിയ കരാറുകൾക്ക് കീഴിൽ മധ്യപ്രദേശ് സംസ്ഥാനത്തുടനീളം റോഡുകൾ നിർമ്മിക്കുന്നതിനുള്ള കരാറുകൾ നടപ്പിലാക്കുന്നതിലാണ് സ്ഥാപനം പ്രാഥമികമായി ഏർപ്പെട്ടിരിക്കുന്നത്. 

X
Top