കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം 145.6 ശതമാനം ഉയർന്ന് 553 കോടി രൂപയായി. പ്രവർത്തന ലാഭം 21.7 ശതമാനം ഉയർന്ന് 975 കോടി രൂപയിലെത്തി.
അറ്റപലിശ വരുമാനം 14.3 ശതമാനം കൂടി 2,200 കോടി രൂപയായി. പലിശ ഇതര വരുമാനം 1407 കോടി രൂപയാണ്. 16.3 ശതമാനമാണ് വർദ്ധന. പ്രവർത്തന ചെലവ് 12.8 ശതമാനവും ചെലവ്-വരുമാന അനുപാതം 73 ശതമാനവുമായി മെച്ചപ്പെട്ടു.
നിക്ഷേപങ്ങളില്‍ 18.3 ശതമാനമാണ് വർദ്ധന. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയില്‍ ബാങ്ക് മികച്ച വളർച്ചയാണ് നേടിയതെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പ്രശാന്ത് കുമാർ പറഞ്ഞു.