ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

വിവിധ നിക്ഷേപകരിൽ നിന്ന് കിവി 15 കോടി രൂപ സമാഹരിച്ചു

തൃശൂർ: അഗ്രി ഫിൻടെക് സ്റ്റാർട്ടപ്പായ കിവി (കിസാൻ വികാസ്) വിവിധ നിക്ഷേപകരിൽ നിന്ന് ആദ്യ ഘട്ടമായി (സീഡ് റൗണ്ട്) 15കോടി രൂപ സമാഹരിച്ചു. ചെന്നൈയിലെ ഐഐടി മദ്രാസ് റിസർച് പാർക്കിൽ ഇൻക്യുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പായ കിവി, 2022 ഏപ്രിലിലാണ് ആരംഭിച്ചത്.

വിവിധ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയോടെ ‌കർഷകർക്കു ന്യായമായ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം കിവി തയാറാക്കിയിരുന്നു. കാർഷിക വിളകൾ കിവി പ്ലാറ്റ്ഫോമിലൂടെ വിൽക്കാനും കഴിയും. ഒരു വർഷത്തിനുള്ളിൽ 70 കോടി രൂപയുടെ പദ്ധതികളാണു ലക്ഷ്യമിടുന്നത്.

തമിഴ്നാട്ടിൽ നിന്നും ബിഹാറിൽ നിന്നുമുള്ള 3,700 കർഷകരെ കിവി പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തോളം കർഷകർക്കു 6.5 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.

കിവിയുടെ വായ്പ പങ്കാളികളിൽ ഫെഡറൽ ബാങ്കും ഉൾപ്പെടുന്നു. ചെറുകിട കർഷകർക്ക് ഘടനാപരമായ വായ്പകൾ ലഭ്യമാക്കി അവർക്കു സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുകയാണു തങ്ങളുടെ ദൗത്യമെന്നു കിവി സ്ഥാപകനും സിഇഒയുമായ സി.ഒ. ജോബി പറഞ്ഞു.

X
Top