2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ആറാം വാർഷികത്തോടനുബന്ധിച്ച്‌ കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ യാത്രാടിക്കറ്റുകള്‍ക്ക് 15 ശതമാനം ഇളവ്

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച്‌ എയർ ഇന്ത്യ എക്സ്പ്രസിന്റെ യാത്രാടിക്കറ്റുകള്‍ക്ക് 15 ശതമാനം ഇളവ് നല്‍കും. വാർഷികദിനമായ ഡിസംബർ ഒൻപതുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ്.

കണ്ണൂരില്‍നിന്ന് ദമാം, അബുദാബി, ദോഹ, റിയാദ്, ബഹ്റൈൻ, കുവൈത്ത്, റാസല്‍ഖൈമ, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റിനാണ് ഇളവ്. ഈ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള യാത്രക്കും മറ്റു രാജ്യങ്ങള്‍ വഴിയുള്ള കണക്ഷൻ യാത്രയ്ക്കും ആനുകൂല്യം കിട്ടും. ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ‘കണ്ണൂർ’ എന്ന പ്രമോ കോഡ് ഉപയോഗിച്ച്‌ യാത്രക്കാർക്ക് ഇളവ് ഉപയോഗപ്പെടുത്താം.

വിമാനത്താവളത്തിന്റെ ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടെ വിവിധ കലാ-കായിക മത്സരങ്ങളും നടക്കുന്നുണ്ട്. 2018 ഡിസംബർ ഒൻപതിനാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്.

‘പോയിന്റ് ഓഫ് േകാള്‍’ പദവി നല്‍കാനാവില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കണ്ണൂർ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് േകാള്‍’ പദവി നല്‍കാനാവില്ലെന്ന് ആവർത്തിച്ച്‌ കേന്ദ്രം.

മെട്രോയിതര നഗരങ്ങളില്‍നിന്ന് ഇന്ത്യൻ വിമാനങ്ങള്‍ നേരിട്ട് കൂടുതലായി വിദേശത്തേക്ക് പറത്തുന്നതിനെയാണിപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും അതിനാല്‍ കണ്ണൂരിന് പദവി നല്‍കാനാവില്ലെന്നും വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോല്‍ പി. സന്തോഷ് കുമാർ എം.പി.യെ രേഖാമൂലം അറിയിച്ചു.

വിദേശ വിമാനക്കമ്ബനികള്‍ക്ക് നേരിട്ട് സർവീസ് നടത്താൻ അനുമതി നല്‍കുന്നതാണ് പോയിന്റ് ഓഫ് േകാള്‍ പദവി.

X
Top