Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

മണപ്പുറം ഫിനാന്‍സിന് 1500.17 കോടി രൂപയുടെ വാർഷിക അറ്റാദായം

കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് 2022 -2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം1500.17 കോടി രൂപയുടെ സംയോജിത അറ്റാദായം.

12.9 ശതമാനം വാർഷിക വർധന. മുൻവർഷമിതു 1328 .70 കോടി രൂപയായിരുന്നു. 2023 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 59 ശതമാനം ഉയർന്നു 415.29 കോടി രൂപയായി. മുന്‍ വര്‍ഷമിതു 260.95 കോടി രൂപയായിരുന്നു.

കമ്പനിയുടെ ആസ്തി മൂല്യം 17.2 ശതമാനമുയർന്നു 35,452 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിതു 30261 കോടി രൂപയായിരുന്നു. കമ്പനിയുടെ വാര്‍ഷിക പ്രവര്‍ത്തന വരുമാനം 10.3 ശതമാനം ഉയർന്നു 6684 കോടി രൂപയായി.

മുന്‍ വര്‍ഷം 6061 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.

“ഡിമാൻഡ് കോവിഡിനു മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതോടെ മൈക്രോ ഫിനാൻസ് ബിസിനസിൽ ആസ്തിയും അറ്റാദായവും മെച്ചപ്പെടുത്താനും മികച്ച വളർച്ച കൈവരിക്കാനും സാധിച്ചു. ഭവന വായ്പ, വാണിജ്യ വാഹന വായ്പ തുടങ്ങിയ സ്വർണ വായ്പാ ഇതര വിഭാഗങ്ങളിലും വളരെ പ്രോത്സാഹജനകമായ വളർച്ച നേടി.

പ്രധാന ബിസിനസ് ആയ സ്വർണ വായ്പകളിൽ 6 ശതമാനം വർധനവുണ്ട്. വരും പാദങ്ങളിലും ഈ മൂന്നേറ്റം തുടരാനാകുമെന്ന് ഉറപ്പുണ്ട്,” മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വിപി നന്ദകുമാര്‍ പറഞ്ഞു.

സബ്സിഡിയറികള്‍ മാറ്റിനിര്‍ത്തിയുള്ള കമ്പനിയുടെ സ്വര്‍ണ വായ്പാ ആസ്തി മൂല്യം മൂന്നാം പാദത്തേക്കാൾ 6.1 ശതമാനം വര്‍ധിച്ച് 19,746 കോടി രൂപയിലെത്തി. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 24 .1 ലക്ഷം സ്വര്‍ണ വായ്പാ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്.

കമ്പനിക്കു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് സാമ്പത്തിക വര്‍ഷം ബിസിനസില്‍ മികച്ച വളര്‍ച്ചയാണ് നേടിയത്. മുന്‍ വര്‍ഷം 7002 കോടി രൂപയായിരുന്ന ആസ്തി ഇത്തവണ 43.4 ശതമാനം വര്‍ധിച്ച് 10041 കോടി രൂപയിലെത്തി.

49.4 ശതമാനമെന്ന മികച്ച വളര്‍ച്ചയോടെ കമ്പനിയുടെ വാഹന ഉപകരണ വായ്പാ വിഭാഗം സാമ്പത്തിക വര്‍ഷത്തെ ആസ്തി മൂല്യം 2455 കോടി രൂപയിലെത്തിച്ചു. മുൻ വർഷം 1643 കോടി രൂപയായിരുന്നു ഇത്. മുൻ പാദത്തെ അപേക്ഷിച്ച് 16.2 ശതമാനം വർധനവും രേഖപ്പെടുത്തി.

ഭവന വായ്പാ വിഭാഗമായ മണപ്പുറം ഹോം ഫിനാന്‍സ് ആസ്തി മൂല്യത്തില്‍ 29.7 ശതമാനമാണ് വാർഷിക വളര്‍ച്ച നേടിയത്. മുന്‍ വര്‍ഷം 845 കോടിയായിരുന്ന ആസ്തി ഇത്തവണ 1096 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം വായ്പാ ബിസിനസില്‍ 44.3 ശതമാനവും സര്‍ണ ഇതര ബിസിനസില്‍ നിന്നാണ്.

2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ സംയോജിത അറ്റ മൂല്യം 9644.9 കോടി രൂപയാണ്. കമ്പനിയുടെ ഓഹരിയുടെ ബുക്ക് വാല്യൂ 113.95 രൂപയും പ്രതി ഓഹരിയില്‍ നിന്നുള്ള സംയോജിത വരവ് 17.7 രൂപയുമാണ്.

മൂലധന പര്യാപ്തതാ അനുപാതം 31.70 ശതമാനമെന്ന ഉയര്‍ന്ന തോതില്‍ തന്നെ നിലനിര്‍ത്തി. അറ്റ നിഷ്ക്രിയ ആസ്തി 1.15 ശതമാനവും മൊത്ത നിഷ്ക്രിയ ആസ്തി 1.33 ശതമാനവുമാണ്.

2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം സബ്സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ സംയോജിത കടം 28483 കോടി രൂപയാണ്.

58.8 ലക്ഷം സജീവ ഉപഭോക്താക്കളാണ് നിലവില്‍ കമ്പനിക്കുള്ളത്.

X
Top