2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

1500 കോടിയുടെ ഷൂ ഫാക്ടറിക്ക് തമിഴ്നാട്ടിൽ തറക്കല്ലിട്ടു

ചെന്നൈ: തയ്‌വാൻ കമ്പനിയായ ഹോങ് പൂ 1,500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന പുതിയ ഷൂ ഫാക്ടറിക്കു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തറക്കല്ലിട്ടു.

റാണിപ്പെട്ട് പന്നപ്പാക്കത്ത് സിപ്‌കോട്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ 200 ഏക്കർ സ്ഥലത്തു നിർമിക്കുന്ന ഈ ഫാക്ടറി 25,000 പേർക്ക് തൊഴിലവസരം ഒരുക്കും. സ്ത്രീകൾക്കും പ്രത്യേകിച്ച് ഗ്രാമീണ വനിതകൾക്ക് തൊഴിൽ സംവരണവുമുണ്ട്.

ജനുവരിയിൽ നിർമാണം ആരംഭിച്ച് അടുത്ത ഡിസംബറോടെ പൂർത്തിയാക്കാനും ഉൽപാദനം തുടങ്ങാനുമാണു ലക്ഷ്യമിടുന്നത്.

നോൺ-ലെതർ പാദരക്ഷകളുടെയും സ്പോർട്സ് പാദരക്ഷകളുടെയും മുൻനിര നിർമാതാക്കളാണ് തയ്‌വാൻ ആസ്ഥാനമായുള്ള ഹോങ് പൂ.

X
Top