ഇന്ത്യയുടെ കരുതൽ വിദേശ നാണ്യ ശേഖരത്തിൽ ഇടിവ്യുഎഇയിൽനിന്ന് ഈന്തപ്പഴം ഇറക്കുമതി നടത്തുന്നതിനെക്കുറിച്ച് പരിശോധനയ്ക്ക് കേന്ദ്രസർക്കാർകംപ്യൂട്ടർ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാൻ ഇന്ത്യഇന്ത്യ- കാനഡ നയതന്ത്ര സംഘർഷം: വ്യാപാര ബന്ധത്തിൽ പ്രതിസന്ധിക്ക് സാധ്യതവിദേശനാണ്യ ശേഖരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ; ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനം

ടെക് മഹീന്ദ്രയുടെ അറ്റാദായത്തില്‍ 153 ശതമാനം കുതിപ്പ്

മുംബൈ: ഐടി സേവന സ്ഥാപനമായ ടെക് മഹീന്ദ്രയുടെ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ ഏകീകൃത അറ്റാദായം 153.1 ശതമാനം വര്‍ധിച്ച് 1,250 കോടി രൂപയായി.

മഹീന്ദ്ര ഗ്രൂപ്പ് കമ്പനി മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 493.9 കോടി രൂപ അറ്റാദായം നേടിയിരുന്നു.
2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ വരുമാനം 13,313.2 കോടി രൂപയായി, 2024 സാമ്പത്തിക വര്‍ഷത്തിലെ 12,863.9 കോടി രൂപയേക്കാള്‍ 3.49 ശതമാനം ഉയര്‍ന്നതായി റെഗുലേറ്ററി ഫയലിംഗ് വ്യക്തമാക്കുന്നു.

തുടര്‍ച്ചയായി നോക്കുമ്പോള്‍, ലാഭവും വരുമാനവും യഥാക്രമം 46.81 ശതമാനവും 2.36 ശതമാനവും ഉയര്‍ന്നു.

2023 ഡിസംബറില്‍ സിഇഒ ആയി ചുമതലയേറ്റ മോഹിത് ജോഷി, ഓര്‍ഗാനിക് വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 15 ശതമാനം പ്രവര്‍ത്തന മാര്‍ജിന്‍ നേടാനുള്ള ത്രിവത്സര പദ്ധതിയായ പ്രോജക്ട് ഫോര്‍ഷ്യസ് ഏപ്രിലില്‍ അവതരിപ്പിച്ചു.

പുനെ ആസ്ഥാനമായുള്ള സ്ഥാപനം അവലോകന പാദത്തില്‍ 6,653 ജീവനക്കാരെ ചേര്‍ത്തു, മൊത്തം ജീവനക്കാരുടെ എണ്ണം 1,54,273 ആയി.

X
Top