കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ലുലുവിന് ജൂലൈ-സെപ്റ്റംബർ പാദത്തിൽ വരുമാനം 15,700 കോടി

അബുദാബി: പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീട്ടെയ്ൽ 2024 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 6.1% വളർച്ചയോടെ 186 കോടി ഡോളർ (ഏകദേശം 15,700 കോടി രൂപ) വരുമാനം രേഖപ്പെടുത്തി.

മുൻവർഷത്തെ സമാനപാദത്തിലെ 175.27 കോടി ഡോളറിൽ നിന്നാണ് വർധന. 2024 ജനുവരി-സെപ്റ്റംബറിലെ (9 മാസങ്ങൾ) വരുമാനത്തിൽ 5.7 ശതമാനവും വളർച്ചയുണ്ട്.

നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (EBITDA/എബിറ്റ്ഡ) 9.9% ഉയർന്ന് 17.63 കോടി ഡോളറായി (1,485 കോടി രൂപ). പ്രവർത്തനമികവിന്റെ അളവുകോലുകളിലൊന്നായ എബിറ്റ്ഡ മാർജിൻ 9.2ൽ നിന്ന് 9.5 ശതമാനമായി മെച്ചപ്പെട്ടതും നേട്ടമാണ്.

സജീവ ബിസിനസിൽ നിന്നുള്ള ലാഭം 1.55 കോടി ഡോളറിൽ (130 കോടി രൂപ) നിന്ന് 126% കുതിച്ച് 3.51 കോടി ഡോളറിലെത്തി (296 കോടി രൂപ). 9.85 കോടി ഡോളറാണ് (830 കോടി രൂപ) 2024 ജനുവരി-സെപ്റ്റംബരിൽ ലുലുവിന്റെ മൂലധനച്ചെലവ്.

മൊത്തം വിൽപനവരുമാനത്തിന്റെ 1.7 ശതമാനമാണിത്. പുതിയ സ്റ്റോറുകൾ തുറക്കാനായിരുന്നു ഈ ചെലവിൽ മുന്തിയപങ്കും.

ഇക്കഴിഞ്ഞ നവംബർ 14നാണ് ലുലു റീട്ടെയ്‍ലിന്റെ ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (ADX) ലിസ്റ്റ് ചെയ്തത്. യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനയായിരുന്നു ലുലു ഒക്ടോബർ 28 മുതൽ നവംബർ 5 വരെ നടത്തിയത്.

172 കോടി ഡോളർ (14,500 കോടി രൂപ) സമാഹരണ ലക്ഷ്യമുണ്ടായിരുന്ന ഐപിഒയ്ക്ക് ലഭിച്ചത് 3.11 ലക്ഷം കോടി രൂപയോളം മതിക്കുന്ന അപേക്ഷകളായിരുന്നു. കഴിഞ്ഞ ദശാബ്ദത്തിൽ യുഎഇയിൽ ഒരു സർക്കാർ ഇതര സ്ഥാപനത്തിന്റെ ഐപിഒയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന സ്വീകാര്യതയാണിത്.

X
Top