ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി

ന്യൂഡൽഹി: ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. മുര്‍മുവിനെ തെരഞ്ഞെടുത്തതായി രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി.സി.മോദി പ്രഖ്യാപിച്ചു. ആദിവാസി-ഗോത്ര വിഭാഗത്തിൽ നിന്നു രാജ്യത്തെ പരമോന്നത പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിത്വമാണ് ദ്രൗപതി മുർമു. മൂന്നാം വട്ട വോട്ടെണ്ണലിന്റെ ഫല സൂചനകൾ പുറത്തുവന്നപ്പോൾ മുർമുവിന് ലഭിച്ച വോട്ടിന്റെ മൂല്യം കേവല ഭൂരിപക്ഷം പിന്നിട്ടിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്ഥാനം ഒഴിയുന്ന ജൂണ്‍ 24ന് പിന്നാലെ 25ന് ദ്രൗപതി മുർമു ഇന്ത്യയുടെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
2824 വോട്ടുമായി ഉജ്വല വിജയമാണ് ദ്രൗപദി മുര്‍മു നേടിയത്. 6,76, 803 വോട്ടുമൂല്യമാണ് ദ്രൗപദി മുര്‍മുവിന് ലഭിച്ചത്. ദ്രൗപദി മുർമുവിനായി വ്യാപക ക്രോസ് വോട്ടിംഗ് നടന്നിരുന്നു. 17 എംപിമാരും 104 എംഎൽഎമാരും ദ്രൗപദി മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു. രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. തുടക്കം മുതൽ ദ്രൗപദി മുർമു വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു.
ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു.
രാഷ്ട്രീയത്തിൽ ഇറങ്ങും മുൻപ് അധ്യാപികയായിരുന്നു ദ്രൗപതി മുർമു. പിന്നീട് ജല വകുപ്പിൽ ഉദ്യോഗസ്ഥയുമായിരുന്നു. 1997ൽ ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ ദ്രൗപതി മുർമു റായ്രംഗ്പൂർ പഞ്ചായത്ത് കൗണ്‍സിലറായി. 2000ൽ പഞ്ചായത്ത് ചെയർപേഴ്സണായി. ബിജെപി പട്ടികവർഗ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്‍റായിരുന്നു.
ഒഡീഷയിൽ ബിജെപി സഖ്യ സർക്കാരിൽ വാണിജ്യ, ഫിഷറീസ് വകുപ്പുകളിൽ മന്ത്രിയായിരുന്നു. 2007ൽ ഒഡീഷ നിയമസഭയുടെ ഏറ്റവും മികച്ച എംഎൽഎക്കുള്ള നീൽകാന്ത പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2015 മേയ് 18നാണ് ജാർഖണ്ഡ് ഗവർണറാകുന്നത്. സംസ്ഥാനത്തെ ആദ്യ വനിത ഗവർണറുമായിരുന്നു.
ദ്രൗപതി മുർമുവിനെ പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹ അഭിനന്ദിച്ചു. ഭരണഘടനയുടെ സംരക്ഷകയായി അവർ നിഭർയത്തോടെയും നിഷ്പക്ഷയായും പ്രവർത്തിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു എന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു.

X
Top