പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

ഈ വര്‍ഷം 16 കമ്പനികള്‍ ഐപിഒ വഴി സമാഹരിച്ചത്‌ 40,311 കോടി

വര്‍ഷം മെയ്‌ വരെ ഐപിഒ നടത്തിയ 16 കമ്പനികള്‍ ഓഹരി വില്‍പ്പന വഴി 40,311 കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മെയ്‌ വരെ ഐപിഒകളിലൂടെ സമാഹരിച്ചത്‌ 17,496 കോടി രൂപയായിരുന്നു. 2022ല്‍ ഇതുവരെ 50 കമ്പനികള്‍ സെബിക്ക്‌ ഐപിഒ നടത്തുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചു. ഇത്‌ 2007നു ശേഷമുള്ള ഉയര്‍ന്ന സംഖ്യയാണ്‌. 2007ല്‍ 121 കമ്പനികളാണ്‌ അപേക്ഷ നല്‍കിയത്‌.
ഈ വര്‍ഷം ഐപിഒകള്‍ വഴി കമ്പനികള്‍ സമാഹരിച്ചതിന്റെ പകുതി തുകയും എല്‍ഐസിക്കാണ്‌ ലഭിച്ചത്‌. എല്‍ഐസി ഐപിഒ വഴി 20,500 കോടി രൂപയാണ്‌ സമാഹരിച്ചത്‌. അതേ സമയം കമ്പനികള്‍ ഐപിഒക്ക്‌ നല്‍കുന്ന അപേക്ഷകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. പ്രതികൂലമായ വിപണി കാലാവസ്ഥയാണ്‌ കമ്പനികളെ പ്രാഥമിക വിപണിയിലേക്ക്‌ കടക്കുന്നതില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നത്‌.
എല്‍ഐസി പോലുള്ള ഓഹരികളുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ഇഷ്യു വിലയില്‍ നിന്നും 30 ശതമാനം താഴെയായാണ്‌ എല്‍ഐസി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

X
Top