
മുംബൈ: ഇന്നലെ 114 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ് ചെയ്‌ത ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ(Bajaj Housing Finance) ഐപിഒക്ക്(IPO) അപേക്ഷിച്ചവരില്‍ 16 ശതമാനം പേരുടെ അപേക്ഷകള്‍ സാങ്കേതിക തകരാര്‍ മൂലം തള്ളിപ്പോയി.
14.6 ലക്ഷം അപേക്ഷകര്‍ക്കാണ് സാങ്കേതിക പ്രശ്‌നം മൂലം ഐപിഒ കിട്ടാതെ പോയത്.
ലഭിച്ച ബിഡ്ഡുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും ഉയര്‍ന്ന സബ്‌സ്‌ക്രിപ്‌ഷന്‍ ലഭിച്ച ഐപിഒ ആണിത്.
ഇതിന് മുമ്പ് സാങ്കേതിക തകരാര്‍ മൂലം ഏറ്റവും കൂടുതല്‍ ഐപിഒ അപേക്ഷകള്‍ തള്ളിപ്പോയത് എല്‍ഐസിയുടെ പബ്ലിക് ഇഷ്യുവിനായിരുന്നു. അന്ന് 20.62 ലക്ഷം അപേക്ഷകളാണ് തള്ളിപ്പോയത്.
ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ ഐപിഒ അപേക്ഷകളില്‍ ഒരു വിഭാഗം തള്ളിപ്പോയത് യുപിഐ ഇടപാട് പൂര്‍ത്തിയാക്കാനാകാതെ പോയത് മൂലമാണ്.
ബ്രോക്കിംഗ് കമ്പനികളുടെ ആപ്ലിക്കേഷനുകള്‍ വഴി ഐപിഒയ്‌ക്ക് അപേക്ഷിച്ച ഒരു വിഭാഗം പേര്‍ക്കാണ് നിരാശരാകേണ്ടി വന്നത്. അതേ സമയം ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ് വഴി അപേക്ഷിച്ചവരുടെ അപേക്ഷകള്‍ എല്ലാം തന്നെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
78.91 ലക്ഷം അപേക്ഷകളാണ് ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ ഐപിഒയ്‌ക്കായി ലഭിച്ചത്. ഇതില്‍ 74.46 ലക്ഷം അപേക്ഷകളാണ് സ്വീകരിക്കപ്പെട്ടത്.
ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ ഓഹരി വില ഇന്ന് 181.50 രൂപ വരെ ഉയര്‍ന്നു. ലിസ്റ്റ് ചെയ്‌ത വിലയില്‍ നിന്നും 20 ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്.