രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 16,0736 കോടി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫിസിയുടെ അറ്റാദായത്തില്‍ 2 ശതമാനം വര്‍ധന. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തില്‍ 16,736 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 16,373 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ മൊത്തം വരുമാനം 87,460 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 81,720 കോടി രൂപയായിരുന്നു.

സംയോജിത അടിസ്ഥാനത്തിൽ ബാങ്കിന്റെ ലാഭം നേരിയ തോതിൽ മെച്ചപ്പെട്ട് 17,258 കോടി രൂപയിൽ നിന്ന് 17,657 കോടി രൂപയായി.

കഴിഞ്ഞ വർഷം ഒക്ടോബർ-നവംബർ പാദത്തിന്റെ അവസാനത്തിൽ 1,15,016 കോടി രൂപയായിരുന്ന മൊത്തം വരുമാനം 1,12,194 കോടി രൂപയായി കുറഞ്ഞു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികൾ (എൻ‌പി‌എകൾ) 2024 ഡിസംബർ അവസാനത്തോടെ മൊത്ത വായ്പകളുടെ 1.42 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ വർഷം ഇത് 1.26 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തികൾ 2023 ലെ 0.31 ശതമാനത്തിൽ നിന്ന് 0.46 ശതമാനമായി ഉയർന്നു.

X
Top