Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

അമേരിക്കയിൽ വമ്പൻ നിക്ഷേപവുമായി 163 ഇന്ത്യൻ കമ്പനികൾ

വാഷിംഗ്ടൺ: 163 ഇന്ത്യൻ കമ്പനികൾ ഇതുവരെ അമേരിക്കയിൽ നടത്തിയത് 40 ബില്യൺ ഡോളറിലധികം നിക്ഷേപം. അതായത് 3.2 ലക്ഷം കോടിയിലധികം രൂപ. ഏകദേശം 425,000 തൊഴിലവസരങ്ങള്‍ ഈ നിക്ഷേപം സൃഷ്ടിച്ചതായാണ് റിപ്പോർട്ട്.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) “ഇന്ത്യൻ വേരുകൾ, അമേരിക്കൻ മണ്ണ്” എന്ന പഠന റിപ്പോർട്ട് പ്രകാരം യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു, ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയുടെ സാന്നിധ്യത്തിൽ നടത്തിയ സർവേ റിപ്പോർട്ടിലാണ് നിക്ഷേപ വിവരങ്ങൾ ഉള്ളതെന്നാണ് റിപ്പോർട്ട്.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയായി ഇന്ത്യൻ കമ്പനികൾ ഏകദേശം 185 മില്യൺ യുഎസ് ഡോളർ ചെലവഴിച്ചു.

യുഎസ് ആസ്ഥാനമായുള്ള റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (ആർ ആൻഡ് ഡി) പ്രോജക്റ്റുകൾക്ക് ഇന്ത്യൻ കമ്പനികളുടെ ധനസഹായം ഏകദേശം 1 ബില്യൺ യുഎസ് ഡോളറാണ്, അതായത് ഏകദേശം 8000 കോടി രൂപ.

യുഎസിലെ ഇന്ത്യൻ കമ്പനികൾ യു എസിനു കൂടുതൽ മത്സരശേഷി നൽകുന്നുണ്ടെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോടൊപ്പം പ്രാദേശിക കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു പറഞ്ഞു.

ഇന്ത്യൻ കമ്പനികൾ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്ന ആദ്യ യുഎസിലെ പത്ത് സംസ്ഥാനങ്ങൾ ഇവയാണ്;

ടെക്സസ് – 20,906 തൊഴിലവസരങ്ങൾ
ന്യൂയോർക്ക് – 19,162 തൊഴിലവസരങ്ങൾ
ഫ്ലോറിഡ – 14,418 തൊഴിലവസരങ്ങൾ
കാലിഫോർണിയ – 14,334 തൊഴിലവസരങ്ങൾ
ന്യൂജേഴ്സി – 17,713 തൊഴിലവസരങ്ങൾ
വാഷിംഗ്ടൺ – 14,525 തൊഴിലവസരങ്ങൾ
ജോർജിയ – 13,945 തൊഴിലവസരങ്ങൾ
ഒഹായോ – 12,188 തൊഴിലവസരങ്ങൾ
മൊണ്ടാന – 9,603 തൊഴിലവസരങ്ങൾ
ഇല്ലിനോയിസ് – 8,454 തൊഴിലവസരങ്ങൾ

X
Top