മുംബൈ: കണ്ണട വിൽപ്പനയിലെ ആഗോള റീട്ടെയിലറാണ്. ലെൻസ്‍കാർട്ടിന് ഇപ്പോൾ ഉള്ളത് 2000-ൽ അധികം ശാഖകൾ. ഒറ്റയടിക്ക് 1600- കോടി രൂപയുടെ നിക്ഷേപം എത്തിയതോടെ ലെൻസ്കാർട്ടിൻെറ മൂല്യം 4,000 കോടി രൂപയിൽ അധികമായി ഉയർന്നിരിക്കുന്നു. ഇന്ത്യയിൽ പ്രാദേശികമായി ആരംഭിച്ച ഒരു ബ്രാൻഡാണിത്. വിദേശ രാജ്യങ്ങളിലേക്കും ചിറകുകൾ വിരിക്കുകയാണ് ലക്ഷ്യം. ആഗോള നിക്ഷേപ സ്ഥാപനങ്ങളായ ടെമാസെക്, ഫിഡിലിറ്റി മാനേജ്മെൻ്റ് ആൻഡ് റിസർച്ച് കമ്പനി എന്നിവയിൽ നിന്നാണ് അടുത്തിടെ 20 കോടി ഡോളർ നിക്ഷേപം കമ്പനി നേടിയത്.
പീയുഷ് ബൻസാൽ നയിക്കുന്ന ലെൻസ്‌കാർട്ട് കഴിഞ്ഞ 18 മാസത്തിനിടെ 100 കോടി ഡോളറിൻ്റെ മൂലധനം ആകർഷിച്ചു. ഇത് ആഗോളതലത്തിലെ ഏറ്റവും വലിയ ധനസഹായമായി മാറിയെന്ന് സ്റ്റാർട്ടപ്പിൻ്റെ സാമ്പത്തിക ഉപദേഷ്ടാവായ അവെൻഡസ് ക്യാപിറ്റൽ വ്യക്തമാക്കി.
ഉപഭോക്തൃ സംതൃപ്തിയും മികച്ച സർവീസും ലെൻസ്‌കാർട്ടിനെ ഇന്ത്യയിലുടനീളം ശ്രദ്ധേയമാക്കി. പുതിയ നിക്ഷേപത്തിലൂടെ ടെമാസെക്ക് ലെൻസ്‌കാർട്ടിലെ നിലവിലുള്ള നിക്ഷേപം ഇരട്ടിയാക്കിയിരിക്കുകയാണ്. ലെൻസ്കാർട്ടിന് ഇപ്പോൾ 2,500-ലധികം സ്റ്റോറുകളുണ്ട്. ഇതിൽ 2,000 സ്റ്റോറുകളും ഇന്ത്യയിലാണ്.
തെക്കുകിഴക്കൻ ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഉൾപ്പെടെ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുകയാണ് കമ്പനി. ചെറിയൊരു തുടക്കമാണ് ലെൻസ്‌കാർട്ടിൻ്റേത്. സ്ഥാപകനായ പീയുഷ് ബൻസാൽ ഇന്ത്യയിലെ ചണ്ഡീഗഢിൽ ജനിച്ചു വളർന്ന ഒരാളാണ്. വലിയ നിരീക്ഷണവും ദീർഘവീഷണവുമാണ് ബൻസാലിന് ഗുണമായത്. കാനഡയിലെ മക്ഗിൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ബൻസാൽ യാദൃശ്ചികമായി സംരംഭക ലോകത്തേക്ക് കടക്കുകയായിരുന്നു.
മികച്ച വിദ്യാഭ്യാസ പശ്ചാത്തലം ബിസിനസ് ലോകത്ത് മുന്നേറാനും ബൻസാലിന് സഹായകരമായി.
2010-ൽ, ആണ് ലെൻസ്കാർട്ട് സ്ഥാപിക്കുന്നത്. അതുവരെ റീട്ടെയ്ലിംഗിന് വലിയ സാധ്യത ഇല്ലാത്ത മേഖലയായിരുന്നു കണ്ണട വ്യവസായ രംഗം എങ്കിൽ ഈ രംഗത്തെ സാധ്യതകൾ തിരിച്ചറിഞ്ഞ് പുതിയ ബിസിനസ് രീതി പ്രാവർത്തികമാക്കാൻ ആയതാണ് കമ്പനിയെ മുന്നോട്ട് നയിച്ചത്. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള സേവനങ്ങൾ.