ന്യൂഡൽഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി) പുറത്തുവിട്ട താല്ക്കാലികമായ പേറോൾ കണക്കുകൾ പ്രകാരം 2023 ഒക്ടോബര് മാസത്തിൽ 17.28 ലക്ഷം പുതിയ ജീവനക്കാരെ ചേർത്തു.
2023 ഒക്ടോബര് മാസത്തിൽ ഏകദേശം 23,468 പുതിയ സ്ഥാപനങ്ങൾ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ സാമൂഹിക സുരക്ഷയുടെ കീഴിൽ രജിസ്റ്റർ ചെയ്യുകയും കൂടുതൽ കവറേജ് ഉറപ്പാക്കുകയും ചെയ്തു.
രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2023 ഒക്ടോബര് മാസത്തിൽ പദ്ധതിക്ക് കീഴിൽ ചേർന്ന മൊത്തം 17.28 ലക്ഷം ജീവനക്കാരിൽ, 25 വയസ്സ് വരെയുള്ളവർ 8.25 ലക്ഷം ആണ്. അതായത് പുതിയതായി രജിസ്റ്റർ ചെയ്ത മൊത്തം ജീവനക്കാരിൽ 47.76% യുവാക്കളാണ്.
2023 ഒക്ടോബര് മാസത്തിലെ പേറോൾ ഡാറ്റയുടെ ലിംഗാടിസ്ഥാനത്തിലുള്ള വിശകലനം സൂചിപ്പിക്കുന്നത് 3.31 ലക്ഷം സ്ത്രീ തൊഴിലാളികളുടെ നെറ്റ് എൻറോൾമെൻറ് നടന്നു എന്നതാണ്.
ഈ മാസത്തിൽ മൊത്തം 51 ട്രാൻസ്ജെൻഡർ ജീവനക്കാർ ഇഎസ്ഐ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അതിന്റെ ആനുകൂല്യങ്ങൾ എത്തിക്കാൻ ESIC പ്രതിജ്ഞാബദ്ധമാണെന്ന് ഇത് കാണിക്കുന്നു.
വിവര ഉല്പാദനം ഒരു തുടർച്ചയായ പ്രക്രിയ ആയതിനാൽ പേറോൾ ഡാറ്റ താൽക്കാലികമാണ്.