മുംബൈ: പുനക്രമീകരിക്കപ്പെട്ട നിഫ്റ്റി സൂചിക വെള്ളിയാഴ്ച നിലവില്‍ വന്ന ശേഷം ഏറ്റവും കൂടുതല്‍ പണമൊഴുക്കുണ്ടായത് അദാനി എന്റര്‍പ്രൈസിലേയ്ക്ക്. അതേസമയം ശ്രീ സിമന്റില്‍ നിന്നാണ് പുറത്തേയ്ക്കുള്ള ഒഴുക്ക് കൂടിയത്. എഡില്‍വെയ്‌സ് ആള്‍ട്ടര്‍നേറ്റീവ് ആന്റ് ക്വാണ്ടിറ്റേറ്റീവ് റിസര്‍ച്ച് കണക്കുകള്‍ പ്രകാരമാണ് ഇത്.
അര്‍ദ്ധവാര്‍ഷിക പുന:ക്രമീകരണത്തിന് ശേഷം അദാനി എന്റര്‍പ്രസൈസ് നിഫ്റ്റി50യിലുള്‍പ്പെടുകയും ശ്രീ സിമന്റ് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ രണ്ട് അദാനി ഗ്രൂപ്പ് ഓഹരികളാണ് പുനക്രമീകരണത്തിന് ശേഷം കൂടുതല്‍ നിക്ഷേപം നേടിയത്. അദാനി എന്റര്‍പ്രൈസസ് 189 മില്യണ്‍ ഡോളര്‍ നേടിയപ്പോള്‍ അദാനി ടോട്ടല്‍ ഗ്യസിലേയ്ക്കുള്ള പണമൊഴുക്ക് 42 മില്യണ്‍ ഡോളറിന്റേതാണ്.
അദാനി എന്റര്‍പ്രൈസസ് നിഫ്റ്റി നെക്സ്റ്റ് 50 യില്‍ നിന്ന് നിഫ്റ്റി50യിലേയ്ക്കും അദാനി ടോട്ടല്‍ ഗ്യാസ് നിഫ്റ്റി നെക്സ്റ്റ്50യിലേയ്ക്കും ചേര്‍ക്കപ്പെട്ടിരുന്നു. എംഎസ്‌സിഐ എന്റര്‍പ്രൈസ്സിന്റെയും എഫ്ടിഎസ്ഇ ഇന്ത്യ സൂചികയുടെയും ഭാഗമാകാനും അദാനി എന്റര്‍പ്രൈസസിനായിട്ടുണ്ട്. എംഎസ്‌സിഐ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡക്‌സില്‍ ഇല്ലാത്ത ഒരേയൊരു അദാനി ഗ്രൂപ്പ് സ്റ്റോക്ക് അദാനി വില്‍മര്‍ മാത്രമാണ്.
നിഫ്റ്റി50യില്‍ പെട്ടതോടെ അദാനി എന്റര്‍െ്രെപസസിന്റെ 4.3 ദശലക്ഷം ഓഹരികള്‍ അധികമായി വാങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് 20 ദിവസത്തെ ശരാശരി വോളിയത്തിന്റെ 1.3 മടങ്ങാണ്. കണക്കുകൂട്ടലുകള്‍ അനുസരിച്ച്, അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ 1 ദശലക്ഷം അധികവും വാങ്ങപ്പെടും.
20 ദിവസത്തെ ശരാശരി വോള്യത്തേക്കാള്‍ 2.4 മടങ്ങ് കുതിപ്പ്. നിഫ്റ്റി നെക്സ്റ്റ് 50 സൂചികയില്‍ പുതുതായി പ്രവേശിച്ച പൊതുമേഖലാ ഓഹരികളായ ബിഇഎല്‍, എച്ച്എഎല്‍, ഐആര്‍സിടിസി എന്നിവയിലേയ്ക്ക് യഥാക്രമം 45 മില്യണ്‍, 29 മില്യണ്‍, 27 മില്യണ്‍ ഡോളര്‍ വീതം ഇന്‍ഫ്‌ളോവുണ്ടായിട്ടുണ്ട്. അതേസമയം ശ്രീ സിമന്റ് 56 മില്യണ്‍ ഡോളറും നിഫ്റ്റി നെക്സ്റ്റ് 50ല്‍ നിന്ന് ഒഴിവാക്കപ്പെട്ട മൈന്‍ഡ്ട്രീ, 55 മില്യണ്‍ ഡോളറും നിഫ്റ്റി നെക്സ്റ്റ് 50ല്‍ നിന്ന് ഒഴിവാക്കപ്പെട്ട മറ്റൊരു സ്‌റ്റോക്കായ ജൂബിലന്റ് ഫുഡ്‌സ് 35 മില്യണ്‍ ഡോളറും നഷ്ടപ്പെടുത്തി.
നിഫ്റ്റി 50 സൂചികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വെയ്‌റ്റേജ് 0.11 ശതമാനവും നിഫ്റ്റി ബാങ്ക് സൂചികയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെയ്‌റ്റേജ് 0.68 ശതമാനവും കുറഞ്ഞു.