ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ധനലക്ഷ്മി ബാങ്കിന് 19.85 കോടിയുടെ ലാഭം

തൃശൂർ: ഒക്ടോബർ മുതല്‍ ഡിസംബർ വരെയുള്ള കാലയളവില്‍ പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 19.85 കോടി രൂപയിലെത്തി. 26.58 കോടിയാണ് പ്രവർത്തന ലാഭം.

പലിശ വരുമാനത്തില്‍ മുൻവർഷം ഇതേകാലയളവിനേക്കാള്‍ 8.73 ശതമാനം വർദ്ധനയുണ്ട്. പലിശയിതര വരുമാനത്തില്‍ 18.21 ശതമാനം വാർഷിക വളർച്ച നേടി.

മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തില്‍ 7.26 ശതമാനം വളർച്ചയോടെ 24,654 കോടിയില്‍ നിന്നും 26,443 കോടിയായി. മൊത്തം നിക്ഷേപം 5.08 ശതമാനം ഉയർന്ന് 15,068 കോടിയായി.

സ്വർണവായ്പ 32.82 ശതമാനം ഉയർന്നു. ബാങ്കിന്റെ വായ്പാ നിക്ഷേപ അനുപാതം 75.49 ശതമാനമായി ഉയർന്നു. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 3.53 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.86 ശതമാനമായും കുറഞ്ഞു.

ധനലക്ഷ്മി ബാങ്കിന്റെ പ്രവർത്തന ഫലം പ്രോത്സാഹനജനകമാണ്. ബാങ്കിന് എല്ലാ സാമ്ബത്തികാടിസ്ഥാന ഘടകങ്ങളിലും പുരോഗതി കൈവരിക്കാനായി.

X
Top