Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

പാകിസ്ഥാന് 2 ബില്യന്‍ ഡോളര്‍ സഹായവുമായി സൗദി

ടക്കെണിയില്‍പ്പെട്ട് നട്ടം തിരിയുന്ന പാകിസ്ഥാന് സഹായ ഹസ്തം നീട്ടി സൗദി അറേബ്യ രംഗത്ത്. 2 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണു സൗദി നല്‍കിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനില്‍ (എസ്ബിപി) ഡിപ്പോസിറ്റായിട്ടാണ് സൗദി അറേബ്യ 2 ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചത്. ഈ നിക്ഷേപം എസ്ബിപിയുടെ കൈവശമുള്ള ഫോറെക്‌സ് (forex) ശേഖരം വര്‍ധിപ്പിക്കുമെന്നും ജുലൈ 14ന് അവസാനിക്കുന്ന ആഴ്ചയിലെ ഫോറെക്‌സിന്റെ കരുതല്‍ ശേഖരത്തില്‍ അത് പ്രതിഫലിക്കുമെന്നും പാകിസ്ഥാന്റെ ധനകാര്യമന്ത്രി ഇസാക്ക് ഡര്‍ ജുലൈ 10ന് ട്വീറ്റ് ചെയ്തു.

2 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായത്തിന് സൗദി അറേബ്യയിലെ നേതൃത്വത്തിനും ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ട്വീറ്റ് ചെയ്തു.

‘പാകിസ്ഥാന് ഈ സാമ്പത്തിക സഹായം ഉറപ്പാക്കിയതിന് എന്റെ സഹോദരന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനോടും ഞാന്‍ പ്രത്യേകം നന്ദി പറയുന്നു,” ഷെരീഫ് പറഞ്ഞു.

സൗദി നല്‍കിയ ഈ സാമ്പത്തിക സഹായം ഐഎംഎഫില്‍ നിന്നും ആവശ്യമായ സാമ്പത്തിക പാക്കേജ് ഉറപ്പാക്കാന്‍ പാകിസ്ഥാനെ സഹായിക്കുമെന്നാണു കരുതുന്നത്.

X
Top