
കൊച്ചി: ഒക്ടോബർ മുതല്‍ ഡിസംബർ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ മുൻനിര എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിന്റെ അറ്റാദായം 19.6 ശതമാനം വർദ്ധിച്ച് 3,805.94 കോടി രൂപയിലെത്തി.
മുൻവർഷം ഇതേകാലയളവില്‍ കമ്ബനിയുടെ അറ്റാദായം 3,181.42 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം അവലോകന കാലയളവില്‍ 1,27,551 കോടി രൂപയായി ഉയർന്നു.
ഓഹരി ഉടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് അഞ്ച് രൂപ നല്‍കാനും ഡയറക്‌ടർ ബോർഡ് തീരുമാനിച്ചു.
കമ്പനിയുടെ റിഫൈനിംഗ് മാർജിൻ ഇക്കാലയളവില്‍ ബാരലിന് 4.41 ഡോളറായി മെച്ചപ്പെട്ടു.