Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

അഞ്ചുവർഷത്തിനുള്ളിൽ സ്ലീപ്പർക്ലാസുള്ള 200 വന്ദേഭാരത് വണ്ടികൾകൂടി

മുംബൈ: അഞ്ചുവർഷത്തിനുള്ളിൽ സ്ലീപ്പർക്ലാസുകളുള്ള 200 വന്ദേഭാരത് ട്രെയിനുകൾ നിർമിക്കാനൊരുങ്ങി റെയിൽവേ. ഇതിൽ 120 എണ്ണം റഷ്യയിലെ ട്രാൻസ്മാഷ് ഹോൾഡിങ്ങും റെയിൽ വികാസ് നിഗമും ചേർന്ന് നിർമിക്കും.

80 എണ്ണം ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡും(ബി.എച്ച്.ഇ.എൽ.) കൊൽക്കത്തയിലെ ടിറ്റാഗർ വാഗൺസും ചേർന്ന് നിർമിക്കും. 120 കോടി രൂപയ്ക്ക് ഒരു ട്രെയിൻ നിർമിക്കാമെന്നാണ് റഷ്യൻ കമ്പനിയുടെ വാഗ്ദാനം.

139.8 കോടിയാണ് ബി.എച്ച്.ഇ.എൽ. മുന്നോട്ടുവെക്കുന്ന തുക. ലേലത്തിൽ പങ്കെടുത്ത മറ്റു കമ്പനികൾ ഉയർന്ന തുകയാണ് മുന്നോട്ടുവെച്ചത്.

ഏറ്റവും ചുരുങ്ങിയ ലേലത്തുക നൽകിയ കമ്പനിക്ക് 60 ശതമാനവും രണ്ടാം സ്ഥാനത്ത് വരുന്ന കമ്പനിക്ക് 40 ശതമാനവും നൽകാനാണ് റെയിൽവേയുടെ തീരുമാനം.

ഏറ്റവും ചുരുങ്ങിയ ലേലത്തുകയായ 120 കോടി രൂപയ്ക്ക് ട്രെയിൻ നിർമിക്കാൻ ബി.എച്ച്.ഇ.എൽ. തയ്യാറായിട്ടില്ലെങ്കിൽ 200 ട്രെയിനുകളുടെ കരാറും റഷ്യൻ കമ്പനിക്ക് നൽകാനും സാധ്യതയുണ്ട്.

നിലവിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച്ഫാക്ടറിയിൽ നിർമിക്കുന്ന വന്ദേഭാരത് ട്രെയിനിന് ചെലവാകുന്നത് 128 കോടി രൂപയാണ്. ഇന്ത്യയിൽ നിർമിക്കുന്ന 16 കോച്ചുകളുള്ള ഈ ട്രെയിനുകളുടെ 35 വർഷത്തെ അറ്റകുറ്റപ്പണിയും നിർമാണക്കമ്പനി ഏറ്റെടുക്കണം.

മഹാരാഷ്ട്രയിലെ ലാത്തൂർ, ഹരിയാണയിലെ സോനെപത്, ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലായിരിക്കും ഇവ നിർമിക്കുക. ട്രെയിനുകൾ നിർമിക്കുന്ന കമ്പനിക്ക് അവരുടെ സ്വന്തം രൂപകല്പന തയ്യാറാക്കാം. അല്ലെങ്കിൽ വന്ദേഭാരത് ട്രെയിനുകളുടെ രൂപത്തിൽത്തന്നെ നിർമിക്കാം.

നിലവിൽ വന്ദേ ഭാരത് ഇരുന്ന് യാത്ര ചെയ്യാവുന്ന രീതിയിലുള്ള ചെയർകാർ ട്രെയിനുകളാണ് ഇറക്കുന്നത്.
സ്ലീപ്പർക്ലാസ് വന്ദേ ഭാരത് വരുന്നതോടെ രാജധാനി എക്സപ്രസ് പോലുള്ള ദീർഘദൂര പ്രീമിയം ട്രെയിനുകൾ വന്ദേ ഭാരതിന് വഴിമാറും.

X
Top