2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

രണ്ടായിരത്തിന്റെ നോട്ട് ട്രഷറികളും KSRTCയും സ്വീകരിക്കും

തിരുവനന്തപുരം: ട്രഷറിയിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകി. നോട്ട് സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി. വ്യക്തമാക്കി. ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകളിൽ നോട്ട് സ്വീകരിക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. ഇവിടെ നോട്ട് സ്വീകരിക്കാനുള്ള തീരുമാനം ഉടനുണ്ടാവും.

റിസർവ് ബാങ്ക് നോട്ട് പിൻവലിച്ചതിനാൽ രണ്ടായിരത്തിന്റെ നോട്ട് സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു ട്രഷറി വകുപ്പ് ആദ്യം. നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ റിസർവ് ബാങ്ക് അവസരം നൽകിയിട്ടുണ്ട്.

അതിനുശേഷവും ഇടപാടുകൾ സാധുവായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

രണ്ടായിരത്തിന്റെ നോട്ടുകൾ സ്വീകരിക്കാൻ എല്ലാ യൂണിറ്റുകൾക്കും നിർദേശം നൽകിയതായി കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റ് അറിയിച്ചു.

ഇക്കര്യത്തിൽ പരാതി ഉയർന്നാൽ കർശനനടപടിയുണ്ടാവും.

X
Top