ന്യൂഡല്‍ഹി: 2000 രൂപ നോട്ടിന്റെ പിന്‍വലിക്കല്‍ കള്ളപ്പണ ഇടപാടുകാര്‍ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. നികുതിയടക്കാത്ത തുക അധികവും സൂക്ഷിച്ചിരിക്കുന്നത് 2000 രൂപ നോട്ടിലാണെന്ന് ഈയിടെ നടന്ന ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റെയ്ഡുകള്‍ വ്യക്തമാക്കുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് പിടിച്ചെടുത്ത പണത്തിന്റെ 43.22 ശതമാനവും 2,000 രൂപ നോട്ടുകളാണ് എന്നാണ്.
2020 സാമ്പത്തിക വര്‍ഷത്തിലെ കണക്കാണിത്. 2018 ല്‍ 2000 രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തതിന്റെ 67.91 ശതമാനമായിരുന്നു.ബാങ്കുകളില്‍ ഉയര്‍ന്ന മൂല്യമുള്ള നിക്ഷേപം നടത്തുന്ന പക്ഷം കള്ളപ്പണക്കാര്‍ നികുതി വകുപ്പിന് മുന്‍പില്‍ തുറന്നുകാട്ടപ്പെടാം.
അതുകൊണ്ടുതന്നെ കള്ളപ്പണത്തിനെതിരായ നടപടി എന്നനിലയില്‍ കൂടിയാണ് 2000 രൂപ നോട്ട് പിന്‍വലിക്കപ്പെട്ടിട്ടുള്ളത്. ചെറിയ ബണ്ടുകളില്‍, സൂക്ഷിക്കാന്‍ എളുപ്പമാണെന്നത് 2000 രൂപ കള്ളപ്പണക്കാരുടെ മികച്ച തെരഞ്ഞെടുപ്പാക്കി മാറ്റുന്നു. സ്റ്റോക്കിംഗിന് കുറഞ്ഞ സ്ഥലം മതി.
കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ്.എന്നാല്‍ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാം എന്ന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അക്കൗണ്ടുകള്‍ ഇതിനായി ഉപയോഗിക്കാം.
അങ്ങിനെ സംഭവിച്ചാലും സര്‍ക്കാറിനും ആര്‍ബിഐയ്ക്കും നേട്ടമാണ്. കണക്കില്‍ പെടാത്ത പണം ചെറിയ അളവില്‍ സിസ്റ്റത്തിലേയ്ക്ക് മടങ്ങി എന്ന് അവര്‍ക്ക് ആശ്വസിക്കാം.കള്ളപ്പണ ഭീഷണി തടയാന്‍ ആദായ നികുതിനെ ഇക്കാര്യം സാഹായിക്കുകയും ചെയ്യും.
മാത്രമല്ല, 2000 രൂപ സംവിധാനത്തില്‍ നിന്ന് പുറത്തുപോകുന്നത്, കണക്കില്‍പെടാത്ത പണം സൂക്ഷിക്കുന്നത് ദുഷ്‌ക്കരമാക്കും. കള്ളപ്പണത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന് കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ അച്ചടിക്കുന്നതിലും ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയുടെ ലഭ്യത പരിമിതപ്പെടുത്തുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്