2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

2022 ഐടി ഓഹരികള്‍ക്ക്‌ 2008നു ശേഷമുള്ള മോശം വര്‍ഷം

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഐടി ഓഹരികള്‍ ഏറ്റവും ദുര്‍ബലമായ പ്രകടനം കാഴ്‌ച വെക്കുന്ന വര്‍ഷമായിരിക്കും 2022. യുഎസിലെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകളാണ്‌ ഐടി ഓഹരികള്‍ക്ക്‌ തിരിച്ചടിയായത്‌. 2022ല്‍ ഇതുവരെ നിഫ്‌റ്റി ഐടി സൂചിക 24 ശതമാനമാണ്‌ ഇടിഞ്ഞത്‌. 2008നു ശേഷം ഐടി ഓഹരികള്‍ക്ക്‌ ഏറ്റവും മോശം വര്‍ഷമായി മാറുകയാണ്‌ 2022. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ ഐടി ഓഹരികള്‍ 55 ശതമാനം ഇടിവ്‌ നേരിട്ടിരുന്നു.
2022ല്‍ ഇതുവരെ വിപ്രോ, ടെക്‌ മഹീന്ദ്ര, എല്‍ടിഐ മൈന്റ്‌ട്രീ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്‌, ഇന്‍ഫോസിസ്‌, ടിസിഎസ്‌ എന്നീ ഓഹരികള്‍ 12 ശതമാനം മുതല്‍ 24 ശതമാനം വരെയാണ്‌ ഇടിവ്‌ നേരിട്ടത്‌. അഞ്ച്‌ വര്‍ഷം തുടര്‍ച്ചയായി മികച്ച നേട്ടം നല്‍കിയതിനു ശേഷമാണ്‌ ഈ വര്‍ഷം ഐടി ഓഹരികള്‍ തിരുത്തലിന്‌ വിധേയമായത്‌. 2017 മുതല്‍ 2021 വരെ നിഫ്‌റ്റി ഐടി സൂചിക ശരാശരി 31 ശതമാനം പ്രതിവര്‍ഷ നേട്ടം നല്‍കിയിരുന്നു.
യുഎസ്‌, കാനഡ, യൂറോപ്‌ തുടങ്ങിയ വികസിത സമ്പദ്‌വ്യവസ്ഥകള്‍ മാന്ദ്യഭീതിയുടെ പിടിയില്‍ പെട്ടതാണ്‌ ഐടി കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നത്‌. ഐടി കമ്പനികളുടെ 90 ശതമാനം സേവനവും ഈ രാജ്യങ്ങള്‍ക്കാണ്‌ നല്‍കുന്നത്‌. 2022ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യയിലെ ഐടി ഓഹരികളില്‍ നിന്നും 900 കോടി ഡോളറാണ്‌ പിന്‍വലിച്ചത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മൊത്തം നടത്തിയ വില്‍പ്പനയുടെ പകുതി വരും ഇത്‌.
ഐടി ഓഹരികളില്‍ തുടര്‍ന്നും 10-27 ശതമാനം തിരുത്തലിന്‌ സാധ്യതയുണ്ടെന്നാണ്‌ ആഗോള ഗവേഷണ സ്ഥാപനമായ ക്രെഡിറ്റ്‌ സ്വിസിന്റെ നിഗമനം. 2022-23ല്‍ വരുമാനം പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ നിലവാരത്തിലാകുമെന്ന എച്ച്‌സിഎല്‍ ടെക്‌നോളജീസ്‌ മാനേജ്‌മെന്റിന്റെ പ്രഖ്യാപനവും മറ്റൊരു പ്രതികൂല സൂചനയാണ്‌.

X
Top