കൊച്ചി: സംസ്ഥാനത്ത് എയർടെല്ലിന്റെ അഞ്ചാം തലമുറ വരിക്കാരുടെ എണ്ണം 22 ലക്ഷമായി ഉയർന്നു. കഴിഞ്ഞ ആറ് മാസത്തിന്നുള്ളിലാണ് 5 ജി വരിക്കാരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടായതെന്ന് ഭാർതി എയർടെൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ(കേരള) അമിത് ഗുപ്ത പറഞ്ഞു.
എല്ലാ ജില്ലകളിലും നഗര പ്രദേശങ്ങളിലും എയർടെൽ 5 ജി ക്ക് ഇപ്പോൾ സാന്നിദ്ധ്യമുണ്ട്. ഹിൽപാലസ്, ബേക്കൽ കോട്ട, തീർത്ഥാടന കേന്ദ്രങ്ങളായ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം, കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി, പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, ആലപ്പുഴ കായലോരം, വർക്കല, കോവളം കടൽത്തീരങ്ങൾ എന്നിവിടങ്ങളിലെല്ലാം എയർടെൽ 5ജി ലഭ്യമാണ്.
പോക്കോയുമായി ചേർന്ന് 10,000 രൂപയിൽ താഴെ വിലയുള്ള 5 ജി സ്മാർട് ഫോണുകൾ ലഭ്യമാക്കാൻ എയർടെല്ലിന് കഴിഞ്ഞതും വരിക്കാരുടെ എണ്ണം കൂടാൻ സഹായിച്ചു.