സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

പൗ ചെൻ തമിഴ്നാടുമായി 2,302 കോടി രൂപയുടെ കരാർ ഒപ്പിട്ടു

ചെന്നൈ: ‌രാജ്യാന്തര സ്പോർട്സ് ബ്രാൻഡുകളായ അഡിഡാസ്, നൈക്കി തുടങ്ങിയവയുടെ ഉൽപാദകരായ തയ്‌വാൻ കമ്പനി പൗ ചെൻ പാദരക്ഷ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ തമിഴ്നാടുമായി 2,302 കോടി രൂപയുടെ കരാർ ഒപ്പിട്ടു.

പൗ ചെൻ കോർപറേഷന്റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഹൈ ഗ്ലോറി ഫുട്‌വെയർ ഇന്ത്യയാണു കള്ളക്കുറിച്ചി ജില്ലയിൽ ഉൽപാദന കേന്ദ്രം ആരംഭിക്കുക. ഇതിലൂടെ തുകൽ ഇതര പാദരക്ഷ മേഖലയിൽ 20,000 പേർക്ക് തൊഴിൽ ലഭിക്കും.

തമിഴ്‌നാട് ലെതർ ആൻഡ് ഫുട്‌വെയർ പ്രോഡക്ട്സ് നയം അനുസരിച്ച് 2025നുള്ളിൽ ഈ മേഖലയിൽ ഏകദേശം 20,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയാണു ലക്ഷ്യം.

ഇതിനൊപ്പം 2 ലക്ഷം പേർക്കു തൊഴിൽ അവസരങ്ങളും ഉറപ്പാക്കും. ആമ്പൂർ, വാണിയമ്പാടി, റാണിപ്പെട്ട്, ചെയ്യാർ എന്നിവയുൾപ്പെടെ ഒട്ടേറെ പ്രധാന തുകൽ ഇതര പാദരക്ഷ നിർമാണ ക്ലസ്റ്ററുകളുടെ കേന്ദ്രമാണ് തമിഴ്നാട്.

X
Top