ന്യൂഡൽഹി: സംസ്ഥാനത്തെ കഴിഞ്ഞമാസത്തെ ജി.എസ്.ടി സമാഹരണം 2381 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
മുൻവർഷത്തെ ഇതേ കാലയളവിലേതിനേക്കാൾ 10 ശതമാനമാണ് വർദ്ധന. 2022 ജൂലായിൽ 2161 കോടി രൂപയായിരുന്നു ജി.എസ്.ടി പിരിവ്.
ജൂണിലെ ജി. എസ്.ടി വരുമാനം 2725.63 കോടി രൂപയായിരുന്നു. ദേശീയ തലത്തിൽ ജൂലായിലെ ജി.എസ്.ടി വരുമാനത്തിൽ 10.8 ശതമാനത്തിന്റെ വർദ്ധനവുണ്ട്. 1.65 ലക്ഷം കോടി രൂപയാണ് ഈയിനത്തിൽ സമാഹരിച്ചത്.
2022 ജൂലായിൽ 1.48 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. വർദ്ധന 11 ശതമാനം.