Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇൻഫോപാർക്കിന്റെ ഐടി കയറ്റുമതിയിൽ 24.28 ശതമാനം വളർച്ച

കൊച്ചി: ഐടി കയറ്റുമതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻഫോപാർക്ക് 24.28 ശതമാനം വർദ്ധനവ് കൈവരിച്ചു. 2023-24 ലെ കയറ്റുമതി വരുമാനം 11,417 കോടി രൂപയിലെത്തി.

എട്ടുവർഷം 3,000 കോടി രൂപയായിരുന്നു ഇൻഫോപാർക്കിന്റെ ഐടി ഉത്പന്ന കയറ്റുമതിയുടെ മൂല്യം.

അന്ന് 328 കമ്പനികളും 32,800 ജീവനക്കാരും 70 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളുമായിരുന്നത് 582 കമ്പനികളിലായി 70,000 ലേറെ ജീവനക്കാരും 92.62 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളുമായി വികസിച്ചു.

കൊവിഡ് പ്രതിസന്ധിക്കാലത്ത് ഡിജിറ്റലൈസേഷൻ അവസരങ്ങൾ പൂർണമായും ഉപയോഗപ്പെടുത്താൻ കമ്പനികൾക്ക് കഴിഞ്ഞതായി ഇൻഫോപാർക്ക് സിഇഓ സുശാന്ത് കുറുന്തിൽ പറഞ്ഞു.

മാറുന്ന സാങ്കേതികവിദ്യയ്ക്കനുസരിച്ച് ജീവനക്കാരെ പരിശീലിപ്പിക്കാനും അവസരത്തിനൊത്തുയരാനും ഇൻഫോപാർക്കിലെ ഐടി ആവാസവ്യവസ്ഥ കാണിച്ച താത്പര്യവും നേട്ടത്തിനു പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് ഇൻഫോപാർക്ക് മികച്ച നേട്ടമാണ് കൈവരിച്ചത്.

ഐടി യറ്റുമതി വളർച്ച

  • 2020-21 ൽ 6,310 കോടി രൂപ (21.35 ശതമാനം)
  • 2021-22 ൽ 8,500 കോടി രൂപ (34.7 ശതമാനം)
  • 2022-23 ൽ 9,186 കോടി രൂപ (8.07 ശതമാനം)

X
Top