കൊച്ചി: വാഹന, വാഹന ഘടക ഭാഗ നിർമ്മാണ കമ്പനികള്‍ക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 25,938 കോടി രൂപയുടെ ഉത്പാദന ബന്ധിത ആനുകൂല്യ(പി.എല്‍.ഐ) പദ്ധതിയുടെ കീഴില്‍ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്കായി 246 കോടി രൂപ അനുവദിച്ചു.
വാഹനങ്ങളുടെ ഒറിജിനല്‍ ഘടക ഭാഗ നിർമ്മാതാക്കള്‍ ആഭ്യന്തര രംഗത്ത് മികച്ച നിക്ഷേപമാണ് നടത്തുന്നതെന്ന് ഹെവി ഇൻഡസ്ട്രീസ് ആൻഡ് സ്‌റ്റീല്‍ മന്ത്രി എച്ച്. ഡി കുമാരസ്വാമി പറഞ്ഞു.