ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ക്യൂഐപിയിലൂടെ 248.50 കോടി സമാഹരിച്ച് ഈരായ ലൈഫ് സ്പേസ്

കൊച്ചി: ഈരായ ലൈഫ് സ്പേസ് വിജയകരമായ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റലൂടെ (ക്യൂഐപി) ഓഹരി വിപണിയില്‍ നിന്നും 248.50 കോടി രൂപ സമാഹരിച്ചു.

എബിക്സ് ഐഎന്‍സിയുടെ 100 ശതമാനം ഓഹരി ഏറ്റെടുക്കലിന്റെ അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഈ തുക ഉപയോഗിക്കുക.

എബിസു ഗ്ലോബല്‍ ഓപര്‍ച്ച്യൂണിറ്റീസ് ഫണ്ട്, നെക്സ്പാക്റ്റ്, യൂണിക്കോ ഗ്ലോബല്‍ ഓപര്‍ച്ച്യൂണിറ്റീസ് ഫണ്ട് തുടങ്ങിയവരാണ് ക്യൂഐപിയിലെ പ്രധാന നിക്ഷേപകര്‍. എബിക്സ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കമ്പനിയുടെ നിര്‍ണായക ഫണ്ട് ശേഖരണ ഇടപാടായിരുന്നു ക്യൂഐപി.

സെക്യൂരിറ്റികള്‍ പുറപ്പെടുവിക്കുക, കണ്‍വേര്‍ട്ടബിള്‍ ബോണ്ടുകള്‍, രാജ്യാന്തര വിപണിയിലെ മറ്റ് സാമ്പത്തിക മാര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം ബാക്കി തുക ശേഖരിക്കുന്നതിനായി കമ്പനി ഉപയോഗിക്കുന്നുണ്ട്.

എബിക്സ് ഐഎന്‍സിയുടെ 100 ശതമാനം ഓഹരി ഏറ്റെടുക്കലിനായി ഈരായയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം 2024 ജൂണില്‍ തന്നെ ബിഡ് സമര്‍പ്പിച്ചിരുന്നു.

ലേല നടപടികള്‍ നിരീക്ഷിച്ച യുഎസ് പാപ്പരത്വ കോടതി 3009 കോടി രൂപ മൂല്യമിട്ട സംരംഭത്തിനുള്ള ഏറ്റവും ഉയര്‍ന്ന തുകയയായി ഇതിന് അംഗീകാരം നല്‍കുകയും ചെയ്തു.

എബിക്സ് ഐഎന്‍സിയുടെ 100 ശതമാനം ഓഹരി ഉള്‍പ്പെട്ടതാണ് ഏറ്റെടുക്കല്‍. കണ്‍സോര്‍ഷ്യം ജൂലൈവരെ ഇതിനകം 466.95 കോടി രൂപ നിക്ഷേപിച്ച് കഴിഞ്ഞു. ബാക്കി തുകയായ 789.60 കോടി രൂപ ഈ മാസം നല്‍കും.

X
Top