ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​എ​​​സ്ടി നി​​​ർ​​​ണ​​​യ​​​ത്തി​​​ലെ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ മൂ​​​ലം 2017 മു​​​ത​​​ൽ 2021 വ​​​രെ​​​യു​​​ള്ള നാ​​​ലു​​​വ​​​ർ​​​ഷ കാ​​​ല​​​യ​​​ള​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് ഐ​​​ജി​​​എ​​​സ്ടി ഇ​​​ന​​​ത്തി​​​ൽ 20,000 മു​​​ത​​​ൽ 25,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടാ​​​കാ​​​മെ​​​ന്നു കേ​​​ര​​​ള പ​​​ബ്ലി​​​ക് എ​​​ക്സ്പെ​​​ൻ​​​ഡി​​​ച്ച​​​ർ റി​​​വ്യു ക​​​മ്മി​​​റ്റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്.

ക​​​മ്മി​​​റ്റി​​​യു​​​ടെ 2019-20 മു​​​ത​​​ൽ 2020- 21 കാ​​​ല​​​യ​​​ള​​​വി​​​ലെ റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഈ ​​​വി​​​വ​​​രം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 2022 ജൂ​​​ണ്‍ വ​​​രെ ജി​​​എ​​​സ്ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ യ​​​ഥാ​​​ർ​​​ഥ ന​​​ഷ്ടം ഇ​​​ത്രത​​​ന്നെ വ​​​രി​​​ല്ലെ​​​ങ്കി​​​ലും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നുശേ​​​ഷം ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

പ്ര​​​തി​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് 1.5 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. എ​​​ത്തി​​​ച്ചേ​​​രു​​​ന്ന സ്ഥ​​​ല​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള നി​​​കു​​​തി സ​​​മ്പ്ര​​​ദാ​​​യം എ​​​ന്ന നി​​​ല​​​യി​​​ൽ കേ​​​ര​​​ളം ജി​​​എ​​​സ്ടി​​​യെ ഏ​​​റെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ സ്വാ​​​ഗ​​​തം ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഉ​​​പ​​​ഭോ​​​ക്തൃ​​​സം​​​സ്ഥാ​​​ന​​​മാ​​​യ കേ​​​ര​​​ള​​​ത്തി​​​ന് ഒ​​​രു​​​ത​​​ര​​​ത്തി​​​ലും നേ​​​ട്ട​​​മു​​​ണ്ടാ​​​കാ​​​ത്ത നി​​​ല​​​യി​​​ലാ​​ണു ജി​​​എ​​​സ്ടി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഐ​​​ജി​​​എ​​​സ്ടി സെ​​​റ്റി​​​ൽ​​​മെ​​​ന്‍റി​​​നു​​​ള്ള സു​​​താ​​​ര്യ​​​മാ​​​യ ഒ​​​രു സം​​​വി​​​ധാ​​​നം കൊ​​​ണ്ടുവ​​​ന്നാ​​​ൽ മാ​​​ത്ര​​​മേ കേ​​​ര​​​ള​​​ത്തെ പോ​​​ലെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തി​​​നു ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​ക​​​യു​​​ള്ളൂ. ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​ല​​​യി​​​ൽ റ​​​വ​​​ന്യു​​​ന​​​ഷ്ടം ഉ​​​ണ്ടാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണു നി​​​കു​​​തി സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​നു രൂ​​​പം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​ന്ത്യ ജി​​​എ​​​സ്ടി സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ലേ​​​ക്കു മാ​​​റു​​​ന്ന​​​തി​​​നു വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മുമ്പ് ജി​​​എ​​​സ്ടി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ കാ​​​ന​​​ഡ പോ​​​ലെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പോ​​​ലും ഇ​​​പ്പോ​​​ഴും കു​​​റ​​​വു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും തി​​​രു​​​ത്ത​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രു​​​മാ​​​യി നി​​​ര​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട് ഈ ​​​പ്ര​​​ശ്ന​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നാ​​​കു​​​മെ​​​ന്നു ക​​​മ്മി​​​റ്റി പ്ര​​​തീ​​​ക്ഷ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ഡോ. ​​​ഡി. നാ​​​രാ​​​യ​​​ണ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ആ​​​യി​​​ട്ടു​​​ള്ള ക​​​മ്മി​​​റ്റി​​​യി​​​ൽ ഡോ. ​​​എ​​​ൻ. രാ​​​മ​​​ലിം​​​ഗം, ഡോ. ​​​പി.​​​എ​​​ൽ. ബീ​​​ന, സി​​ദ്ദി​​ഖ് റാ​​​ബി​​​യാ​​​ത്ത് എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.

X
Top