ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യയ്ക്ക് 255.5 മില്യൺ ഡോളർ ലോകബാങ്ക് വായ്പ

ന്യൂഡൽഹി: ഇന്ത്യയിലെ വിദ്യാഭ്യാസവും തൊഴിലവസരവും മെച്ചപ്പെടുത്തുന്നതിനായി 255.5 മില്യൺ യുഎസ് ഡോളർ വായ്പയ്ക്ക് ലോകബാങ്ക് അംഗീകാരം നൽകി. സർക്കാർ സ്ഥാപനങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് സഹായം.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ 275 സർക്കാർ നിയന്ത്രണത്തിലുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ പ്രോജക്റ്റ് പിന്തുണയ്ക്ക് ഇത് സഹായമാകും. ഓരോ വർഷവും 3,50,000-ത്തിലധികം വിദ്യാർത്ഥികളുടെ കഴിവുകളും തൊഴിൽക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കും.

പദ്ധതിയുടെ ഭാഗമായി, ആശയവിനിമയത്തിലും ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ ഉൾപ്പെടെ നവീകരിച്ച പാഠ്യപദ്ധതികളിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും.

പ്രൊഫഷണൽ മേഖലകളിൽ മികച്ച ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സേവനങ്ങൾ എന്നിവയിലുള്ള പ്രയോജനവും ലഭിക്കുമെന്ന് ലോക ബാങ്ക് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൊന്നാണ് ഇന്ത്യയിലുള്ളത്.

വളർന്നുവരുന്ന ജോലികൾക്കും ബിസിനസ് അവസരങ്ങൾക്കും വേണ്ടി വിദ്യാർത്ഥികളെ മികച്ച രീതിയിൽ തയ്യാറാക്കുന്നതിനും സാങ്കേതിക വിദ്യാഭ്യാസത്തിൽ സ്ത്രീ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾക്ക് തുക വിനിയോഗിക്കാം.

ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റിൽ (ഐ.ബി.ആർ.ഡി) നിന്നുള്ള 255.5 മില്യൺ യുഎസ് ഡോളറിന്റെ വായ്പയ്ക്ക് അഞ്ച് വർഷത്തെ ഗ്രേസ് പിരീഡ് ഉൾപ്പെടെ 14 വർഷത്തെ അന്തിമ കാലാവധിയുണ്ട്.

X
Top