Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

അമൃത് ഭാരത് എക്‌സ്പ്രസ് കൂടുതല്‍ റൂട്ടിലേക്ക് വ്യാപിപ്പിക്കുമ്പോഴും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല

ചെന്നൈ: പുതുതായി 26 റൂട്ടില്‍ അമൃത് ഭാരത് തീവണ്ടികള്‍ ഓടിക്കാൻ തീരുമാനമായെങ്കിലും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല.

മിതമായ നിരക്കീടാക്കുന്ന അമൃത് ഭാരത് എക്സ്പ്രസ് കേരളത്തിലെ യാത്രക്കാർക്കും വന്ദേഭാരതിനെക്കാള്‍ പ്രയോജനപ്പെടുമായിരുന്നു.

മുന്നിലും പിന്നിലുമായി എൻജിൻ ഘടിപ്പിച്ച്‌ സർവീസ് നടത്തുന്ന തീവണ്ടിക്ക് മണിക്കൂറില്‍ പരമാവധി 130 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കാൻ കഴിയും.

വടക്കേന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളും ബെംഗളൂരു, തമിഴ്നാട്ടിലെ താംബരം, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്ന് വടക്കേന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുമുള്ള ദീർഘദൂര വണ്ടികളുമാണ് പരിഗണനയിലുള്ളത്.

ഏറ്റവും യാത്രാതിരക്കുള്ള റൂട്ടുകളിലാണ് അമൃത് ഭാരത് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, കേരളത്തില്‍നിന്ന് വൻതിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളൊന്നും പരിഗണിച്ചില്ല.

22 കോച്ചുള്ള അമൃത് ഭാരത് തീവണ്ടിയില്‍ 12 സ്ലീപ്പർ കോച്ചുകളും എട്ട് ജനറല്‍ കോച്ചുകളും രണ്ട് ലഗേജ് കോച്ചുകളുമാണുണ്ടാകുക.

തീവണ്ടിയുടെ ശരാശരിവേഗം മണിക്കൂറില്‍ 68 മുതല്‍ 81 കിലോമീറ്ററാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നതും അമൃത് ഭാരത് വണ്ടികളാവും. നിലവില്‍ രണ്ട് അമൃത് ഭാരത് തീവണ്ടികളാണ് സർവീസ് നടത്തുന്നത്.

ദർഭംഗ-അയോധ്യ-ഡല്‍ഹി ദ്വൈവാര എക്സ്പ്രസും, മാള്‍ഡ-ബെംഗളൂരു പ്രതിവാര എക്സ്പ്രസും.

X
Top