Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഇരട്ട അക്ക പ്രതിവാര നേട്ടം സ്വന്തമാക്കി 264 സ്‌മോള്‍ക്യാപുകള്‍

ന്യൂഡല്‍ഹി: സ്‌മോള്‍ക്യാപ് സെഗ്മെന്റിലെ പല സ്റ്റോക്കുകളും 2022-ല്‍ മികച്ച പ്രകടനമാണ് നടത്തിയത്. അവയില്‍ 264 എണ്ണം ഇരട്ട അക്ക പ്രതിവാര റിട്ടേണ്‍ നല്‍കി. കഴിഞ്ഞ ആഴ്ച മാത്രം 27 സ്‌മോള്‍ക്യാപ് ഓഹരികളാണ് 20-41 ശതമാനം വളര്‍ന്നത്.

നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, വി2 റീട്ടെയില്‍ ലിമിറ്റഡ്, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ്, ജിഐസി ഹൗസിംഗ് ഫിനാന്‍സ്,പൂനവല്ല ഫിന്‍കോര്‍പ്പ് ലിമിറ്റഡ്, അരവിന്ദ് സ്മാര്‍ട്ട്സ്പേസ് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ശാരദ ക്രോപ്ചെം, ടിറ്റാഗഡ് വാഗണ്‍സ് സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയാണ് അവ. അരവിന്ദ് സ്മാര്‍ട്ട്സ്പേസ്, ടിറ്റാഗര്‍ വാഗണ്‍സ്, ആര്‍ബിഎല്‍ ബാങ്ക്, കല്യാണ്‍ ജ്വല്ലേഴ്സ്, സ്‌കൈപ്പര്‍, മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്, കിര്‍ലോസ്‌കര്‍ ഫെറസ് ഇന്‍ഡസ്ട്രീസ്, കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍, ഐസിആര്‍എ എന്നിവ 52- ആഴ്ച ഉയരത്തിലെത്തി.

യൂണിയന്‍ ബജറ്റിന് മുന്നോടിയായി, റെയില്‍വേ സ്റ്റോക്കുകളില്‍ നിക്ഷേപം വര്‍ധിക്കുകയാണ്. 2022 ലും മികച്ച പ്രകടനമാണ് റെയില്‍വേ സെ്ഗ്മന്റ് നടത്തിയത്. റെയില്‍ സ്റ്റോക്കുകള്‍ കൂടാതെ ബാങ്കുകളും ഫിനാന്‍ഷ്യല്‍ സ്റ്റോക്കുകളും വിപണി വിദഗ്ധരുടെ പ്രധാന പന്തയങ്ങളാകുന്നു.

വര്‍ദ്ധിച്ചുവരുന്ന ഉപഭോഗവും വിവേചനാധികാര ചെലവുകളുംവായ്പാ വളര്‍ച്ച സൃഷ്ടിക്കുമെന്ന് വിപണി വിദഗ്ധര്‍ പ്രതികരിച്ചു.നോണ്‍-ബാങ്ക് ഫിനാന്‍ഷ്യല്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടെ വായ്പ വിതരണം, 2024 സാമ്പത്തിക വര്‍ഷത്തില്‍ 16% വര്‍ധിക്കുമെന്നാണ് ജെഫരീസ് ഇന്ത്യ കണക്കാക്കുന്നത്. മെച്ചപ്പെട്ട പ്രവര്‍ത്തന നിലവാരം, മെച്ചപ്പെട്ട ഉപഭോക്തൃ വികാരം, ഭവന ആവശ്യകത, വാഹന ഡിമാന്റ് എന്നിവയാണ് വായ്പ വര്‍ദ്ധിപ്പിക്കുക.

അതേസമയം പൊതുമേഖല സൂചിക ഉയര്‍ന്ന മൂല്യനിര്‍ണ്ണയത്തിലാണെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു.

X
Top