Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കല്യാൺ ജുവെല്ലേഴ്‌സിന് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 278 കോടി രൂപയുടെ ലാഭം

തൃശൂർ: ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കല്യാൺ ജുവെല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ആകമാന വിറ്റുവരവ് 8790 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വര്ഷം അത് 6806 കോടി രൂപ ആയിരുന്നു, 29% വളർച്ച.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ആകമാന ലാഭം 278 കോടി രുപ ആയപ്പോൾ, കഴിഞ്ഞ സാമ്പത്തിക വര്ഷത്തിന്റെ ആദ്യ പകുതിയിൽ അത് 214 കോടി ആയിരുന്നു. 30% വളർച്ച.

ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ആകമാന വിറ്റുവരവ് 4415 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വര്ഷം അത് 3473 കോടി ആയിരുന്നു. 27% വളർച്ച. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ആകമാന ലാഭം 135 കോടി രൂപയായി ഉയർന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ആകമാന ലാഭം 106 കോടി ആയിരുന്നു, 27 % വളർച്ച രേഖപ്പടുത്തി.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള ആകമാന വിറ്റുവരവ് 5560 കോടിരൂപയിൽ നിന്നു 7395 കോടിരൂപയായി ഉയർന്നു. 33% വളർച്ച. ഇന്ത്യയിൽ നിന്നുള്ള ആകമാന ലാഭം 191 കോടിരൂപയിൽ നിന്നു 254 കോടിരൂപയായി ഉയർന്നു. 34% വളർച്ച.

ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ, ഇന്ത്യയിൽ നിന്നുള്ള ആകമാന വിറ്റുവരവ് 2841 കോടിരൂപയിൽ നിന്ന് 3754 കോടിരൂപയായി ഉയർന്നു. 32% വളർച്ച. ഇന്ത്യയിൽ നിന്നുള്ള ആകമാന ലാഭം 95 കോടിരൂപയിൽ നിന്നു 126 കോടിരൂപയായി ഉയർന്നു. 32% വളർച്ച.

കമ്പനിയുടെ ഗൾഫ് മേഖലയിൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയുടെ വിറ്റുവരവിൽ 13% വളർച്ച രേഖപ്പെടുത്തി. ആകമാന വിറ്റുവരവ് കഴിഞ്ഞ വർഷത്തെ 1174 കോടിരൂപയിൽ നിന്ന് 1329 കോടിരൂപയായി ഉയർന്നു.

ഗൾഫ് മേഖലയിൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ കമ്പനിയുടെ ലാഭം 29 കോടിരൂപയാണ്. കഴിഞ്ഞവർഷം അത് 27 കോടി രൂപ ആയിരുന്നു.

ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ, കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 629 കോടിരൂപയാണ്. കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ അത് 601 കോടി രൂപ ആയിരുന്നു, 5% വളർച്ച.

രണ്ടാംപാദത്തിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള ലാഭം 12 കോടി രൂപയാണ്. കഴിഞ്ഞ വര്ഷം അത് 14 കോടി രൂപ ആയിരുന്നു.

ഈ വർഷത്തെ ഇതുവരെ ഉള്ള കമ്പനിയുടെ പ്രവർത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്നും വിറ്റുവരവിൽ 29% വളർച്ച രേഖപ്പടുത്തിയെന്നും കല്യാൺ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

ഉത്സവ കാലവും വിവാഹ സീസണും അനുബന്ധിച്ചു വിപണിയിൽ നല്ല ഉണർവ് പ്രകടമാണ് എന്നും നിലവിലെ പാദത്തിൽ ആദ്യ 43 ദിവസത്തെ വിറ്റുവരവിൽ 35% വളർച്ച രേഖപ്പടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top