കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

29 ബ്ലൂചിപ്‌ ഓഹരികള്‍ ചെലവ്‌ കുറഞ്ഞ വിലയില്‍

ഹരി വിപണി നേരിട്ട കനത്ത തിരുത്തലിനെ തുടര്‍ന്ന്‌ 29 നിഫ്‌റ്റി ഓഹരികള്‍ അഞ്ച്‌ വര്‍ഷത്തെ ശരാശരി പ്രൈസ്‌ ടു ഏര്‍ണിംഗ്‌ (പിഇ) റേഷ്യോയുടെ താഴെയാണ്‌ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

മൂല്യം വിലയിരുത്തി നിക്ഷേപം നടത്തുന്നവര്‍ക്ക്‌ ഇത്‌ ആകര്‍ഷകമായ അവസരമാണ്‌. ഓഹരി വിലയും പ്രതി ഓഹരി വരുമാനവും (ഏര്‍ണിംഗ്‌ പെര്‍ ഷെയര്‍) തമ്മിലുള്ള അനുപാതമാണ്‌ പ്രൈസ്‌ ടു ഏര്‍ണിംഗ്‌ (പിഇ) റേഷ്യോ.

ഈ അനുപാതം കുറഞ്ഞ നിലയിലെത്തുമ്പോള്‍ ഓഹരി ചെലവ്‌ കുറഞ്ഞതായാണ്‌ കണക്കാക്കുന്നത്‌. റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, ടിസിഎസ്‌, എസ്‌ബിഐ, ടാറ്റാ മോട്ടോഴ്‌സ്‌, തുടങ്ങിയ മുന്‍നിര ഓഹരികള്‍ ഇപ്പോള്‍ അഞ്ച്‌ വര്‍ഷത്തെ ശരാശരി പ്രൈസ്‌ ടു ഏര്‍ണിംഗ്‌ (പിഇ) റേഷ്യോയുടെ താഴെയാണ്‌ വ്യാപാരം ചെയ്യുന്നത്‌.

ഈ നിലയില്‍ ലഭ്യമായ മറ്റ്‌ നിഫ്‌റ്റി ഓഹരികള്‍ അദാനി എന്റര്‍പ്രൈസസ്‌, ട്രെന്റ്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ഏഷ്യന്‍ പെയിന്റ്‌സ്‌, അദാനി പോര്‍ട്‌സ്‌, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ആക്‌സിസ്‌ ബാങ്ക്‌, എസ്‌ബിഐ ലൈഫ്‌, നെസ്‌ളേ ഇന്ത്യ, ഹിന്‍ഡാല്‍കോ ഇന്റസ്‌ട്രീസ്‌, ഡോ.റെഡ്‌ഢീസ്‌ ലാബ്‌, ടൈറ്റാന്‍ കമ്പനി, മഹീന്ദ്ര & മഹീന്ദ്ര, അപ്പോളോ ഹോസ്‌പിറ്റല്‍സ്‌, സണ്‍ ഫാര്‍മ എന്നിവയാണ്‌.

ഈ ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 14 ശതമാനം മുതല്‍ 42 ശതമാനം വരെയാണ്‌ ഇടിഞ്ഞത്‌. ഏറ്റവും ശക്തമായ തിരുത്തല്‍ നേരിട്ടത്‌ ടാറ്റാ മോട്ടോഴ്‌സും അദാനി എന്റര്‍പ്രൈസസുമാണ്‌. ഈ ഓഹരികളില്‍ 42 ശതമാനം വീതം ഇടിവുണ്ടായി.

ട്രെന്റ്‌ 40 ശതമാനം നഷ്‌ടമാണ്‌ രേഖപ്പെടുത്തിയത്‌. ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ഏഷ്യന്‍ പെയിന്റ്‌സ്‌, അദാനി പോര്‍ട്‌സ്‌, ബിപിസിഎല്‍ എന്നീ ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 30 ശതമാനത്തിലേറെ താഴെയാണ്‌ വ്യാപാരം ചെയ്യുന്നത്‌.

X
Top