രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തി മൂന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍

മുംബൈ: മൂന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ വെള്ളിയാഴ്ച റെക്കോര്‍ഡ് ഉയരം കൈവരിച്ചു. അദാനി പവര്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നീ ഓഹരികളാണ് കുതിപ്പ് നടത്തിയത്. അപ്‌സൈഡ് ഗ്യാപ്പില്‍ ഓപ്പണ്‍ ചെയ്ത ശേഷം ഓഹരികള്‍ എക്കാലത്തേയും ഉയരം കീഴടക്കുകയായിരുന്നു.

അദാനി പവര്‍:പതിവായി പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് ഈ അദാനി ഗ്രൂപ്പ് ഓഹരി. ഈ ആഴ്ചയിലെ 4 സെഷനുകളിലും റെക്കോര്‍ഡ് നിലവാരമുണ്ടാക്കിയ ഓഹരിയ്ക്ക് മൂന്ന് സെഷനുകളില്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്താന്‍ സാധിച്ചു. ഒരു മാസത്തിനുള്ളില്‍ 40 ശതമാനത്തിലധികം, ആറുമാസത്തില്‍ 50 ശതമാനം എന്നിങ്ങനെയാണ് ഓഹരിയുടെ വളര്‍ച്ചാ തോത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് ഏകദേശം 440 ശതമാനത്തിന്റെ റിട്ടേണാണ് ഓഹരി നല്‍കിയത്.

അദാനി ട്രാന്‍സ്മിഷന്‍: ഗ്യാപ്പ് അപ്പ് ഓപ്പണിംഗ് നടത്തി 3,694 രൂപയുടെ റെക്കോര്‍ഡ് ഉയരം കുറിക്കാന്‍ വെള്ളിയാഴ്ച അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് ഓഹരികള്‍ക്കായി. കഴിഞ്ഞ 4 ട്രേഡ് സെഷനുകളില്‍, മൂന്ന് തവണയും ആജീവനാന്ത ഉയരത്തിലെത്തിയ ഓഹരിയാണിത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഈ ഓഹരി 21 ശതമാനത്തിലധികം ഉയര്‍ന്നു. ആറ് മാസത്തില്‍ 95 ശതമാനം, 2022 ല്‍ 110 ശതമാനത്തിലധികം, ഒരുവര്‍ഷത്തില്‍ 225 ശതമാനം എന്നിങ്ങനെ ആദായം നിക്ഷേപകന് സമ്മാനിക്കാനും ഓഹരിയ്ക്കായി.

അദാനി എന്റര്‍പ്രൈസസ്‌: തുടര്‍ച്ചയായ ആറു സെഷനുകളില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയ മള്‍ട്ടിബാഗര്‍ ഓഹരിയാണിത്. വെള്ളിയാഴ്ച ഗ്യാപ്പ്അപ്പ് ഓപ്പണിംഗ് നടത്തിയ ഓഹരി എന്‍എസ്ഇയില്‍ പിന്നീട് 3,258.90 രൂപ എന്ന റെക്കോര്‍ഡ് ഉയരം താണ്ടുകയായിരുന്നു. ഈ ആഴ്ചയില്‍ 12 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കിയ ഈ അദാനി ഗ്രൂപ്പ് സ്‌റ്റോക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 30 ശതമാനത്തിലധികവും ആറ് മാസത്തിനിടെ, 90 ശതമാനത്തിലധികവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 125 ശതമാനവും ഉയര്‍ന്നു.

X
Top