ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അടുത്തയാഴ്ച നടക്കുക 3 ഐപിഒകള്‍, സമാഹരിക്കുക 4280 കോടി രൂപ

മുംബൈ: അടുത്തയാഴ്ച വിപണിയെ കാത്തിരിക്കുന്നത് മൂന്ന് പ്രാരംഭ പബ്ലിക് ഓഫറിംഗു (ഐപിഒ) കള്‍. ആര്‍ക്കിയന്‍ കെമിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഫെവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ് ലിമിറ്റഡ്, കെയ്ന്‍സ് ടെക്‌നോളി എന്നീ കമ്പനികളാണ് തങ്ങളുടെ ഓഹരികള്‍ ഇഷ്യു ചെയ്യുക. മൂന്നു കമ്പനികളും ചേര്‍ന്ന് 4280 കോടി രൂപ സ്വരൂപിക്കും.

ആര്‍ക്കിയന്‍ കെമിക്കല്‍സ്, ഫൈവ് സ്റ്റാര്‍ ബിസിനസ് എന്നിവ നവംബര്‍ 9 ന് സബ്‌സ്‌ക്രിപ്ഷന്‍ തുറക്കുമ്പോള്‍ കെയ്ന്‍സ് ടെക് നോളജി ഐപിഒ നവംബര്‍ 10നാണ്. യഥാക്രമം നവംബര്‍ 11,14 തീയതികളില്‍ മൂന്നു കമ്പനികളും സബ്‌സ്‌ക്രിപ്ഷന്‍ ക്ലോസ് ചെയ്യും. ആര്‍ക്കിയന്‍,ഫൈവ് സ്റ്റാര്‍ എന്നിവയുടെ ആങ്കര്‍ ബുക്ക് ഓപ്പണിംഗ് നവംബര്‍ 11 നാണ്.

386-407 രൂപ പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിട്ടുള്ള ആര്‍ക്കിയന്‍ കെമിക്കല്‍സ് 1462 കോടി രൂപയാണ് സമാഹരിക്കാനുദ്ദേശിക്കുന്നത്. ഇതില്‍ 805 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരുടെ 1.61 കോടി ഓഹരികള്‍ ഇഷ്യു ചെയ്യുന്ന ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടും. ഫ്രഷ് ഇഷ്യു തുക നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ച്വറുകളുടെ റിഡംപ്ഷന് ഉപയോഗിക്കുമെന്ന് കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗില്‍ പറയുന്നു.

ചെറുകിട ബിസിനസ് മോര്‍ട്ട്‌ഗേജ് വായ്പാ ദാതാക്കളായ ഫെവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ് 1960 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലാണ് നടത്തുക. 1 രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഒ െ്രെപസ് ബാന്‍ഡ് 450-470 രൂപയാണ്. മൊത്തം ഐപിഒയുടെ 50% യോഗ്യതയുള്ള സ്ഥാപന ബയര്‍മാര്‍ക്കായും (ക്യുഐബി) 15% സ്ഥാപനേതര നിക്ഷേപകര്‍ക്കായും (എന്‍ഐഐ) 35% റീട്ടെയില്‍ വ്യക്തിഗത നിക്ഷേപകര്‍ക്കാ (ആര്‍ഐഐ)യും നീക്കിവച്ചിരിക്കുന്നു.

എട്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 311 ശാഖകളുള്ള കമ്പനിയാണ് ഫൈവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ്. 2022 ജൂണ്‍ വരെ അറ്റാദായം 139.43 കോടി രൂപ. അറ്റാദായ മാര്‍ജിന്‍ 41.12%. മൊത്തം ആസ്തി 3,856.97 കോടി.

കെയ്ന്‍സ് ടെക്‌നോളജി ഇന്ത്യ ലിമിറ്റഡിന് 650 കോടി രൂപ സമാഹരിക്കാനാണ് അനുമതി. കഴിഞ്ഞ ഏപ്രിലിലാണ് ഇന്റര്‍നെറ്റ്, ഇലക്ട്രോണിക്‌സ് കമ്പനിയായ കെയ്ന്‍സ് ടെക്‌നോളജീസ് ഐപിഒയ്ക്കായി ഡിആര്‍എച്ച്പി സമര്‍പ്പിച്ചത്. 650 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരുടെയും ഓഹരിയുടമകളുടേയും 7.2 കോടി ഓഹരികള്‍ വിപണിയിലെത്തിക്കുന്ന ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒ.

ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന പണത്തില്‍ 130 കോടി രൂപ വായ്പ ബാധ്യത തീര്‍ക്കാനും 98.93 കോടി രൂപ മൈസൂരിലും മാനസേശ്വറിലുമുള്ള ഉത്പാദന ശാലകളുടെ നിര്‍മ്മാണാവശ്യങ്ങള്‍ക്കും ചെലവഴിക്കുമെന്ന് ഡ്രാഫ്റ്റ് പേപ്പറുകളില്‍ കമ്പനി പറയുന്നു. ഇതിന് പുറമെ കര്‍ണ്ണാടകയിലെ ചമര്‍ജാനഗറില്‍ പുതിയ ഓഫീസ് സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിന് 149.30 കോടി രൂപയും പ്രവര്‍ത്തന മൂലധനത്തിന് 114.74 കോടി രൂപയും വകയിരുത്തും.

കഴിഞ്ഞവര്‍ഷം 402.63 കോടി രൂപയുടെ വരുമാനമുണ്ടാക്കിയ സ്ഥാപനമാണ് കെയ്ന്‍സ്. 9.73 കോടി രൂപയുടെ ലാഭവും നേടി.

X
Top