രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഫോബ്‌സ് ഹെൽത്ത്കെയർ ലീഡേഴ്‌സ് 2024 പട്ടികയിൽ 3 മലയാളികൾ

ദുബായ്: ഫോബ്‌സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച ഈ വർഷത്തെ ‘ടോപ് 100 ഹെൽത്ത് കെയർ ലീഡേഴ്‌സ്’ പട്ടികയിൽ ഇടം നേടി 3 മലയാളികൾ. യുഎഇയിലെ ബുർജീൽ ഹോൾഡിങ്‌സിന്റെ ചെയർമാനായ ഡോ: ഷംസീർ വയലിൽ, ഖത്തർ ആസ്ഥാനമായ 33 ഹോൾഡിങ്‌സിന്റെ ചെയർമാനും നസീം ഹെൽത്ത് കെയറിന്റെ മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മിയാൻദാദ് വി. പി., യുഎഇ ആസ്ഥാനമായ സണ്ണി ഹെൽത്ത്‌ കെയറിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ: സണ്ണി കുര്യൻ എന്നിവരാണ് നേട്ടത്തിന് ഉടമകളായത്. പട്ടികയിൽ ആറാം സ്ഥാനത്താണ് ബുർജീൽ ഹോൾഡിങ്‌സ് ഉടമയായ ഡോ: ഷംസീർ വയലിൽ. മുഹമ്മദ് മിയാൻദാദ് പട്ടികയിൽ 75ാമതും  ഡോ: സണ്ണി കുര്യൻ 89ാമതുമാണ്. മംഗലാപുരം സ്വദേശിയും തുംബൈ ഗ്രൂപ്പിന്റെ സ്ഥാപകനുമായ ഡോ: തുംബൈ മൊയ്തീനും പട്ടികയിൽ പതിനേഴാം സ്ഥാനത്തുണ്ട്. 

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക റീജിയനിൽ നിന്നുള്ള ഏറ്റവും മികച്ച 100 ഹെൽത്ത്കെയർ സംരംഭകരാണ് ഫോബ്‌സ് ഹെൽത്ത്കെയർ ലീഡേഴ്‌സ് 2024 പട്ടികയിൽ അണിനിരന്നത്. 2023 ൽ മേഖലയിലെ ഹെൽത്ത്കെയർ സെക്ടറിന്റെ മൂല്യം  227 ബില്യൺ ഡോളർ ആണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ പട്ടികയിലെ 51 സംരംഭകർ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ്. സൗദി ആസ്ഥാനമായ 23 സംരംഭകരും പട്ടികയിലുണ്ട്. പാക് വംശജയും പ്യൂർഹെൽത്ത് ഹോൾഡിങ് ഹെൽത്ത്കെയർ ശൃംഖലയുടെ സഹസ്ഥാപകയും ഗ്രൂപ്പ് സിഇഒയുമായ ഷെയ്സ്റ്റ ആസിഫാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

X
Top