ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

ഉദ്ഗം പോർട്ടലിൽ ഉൾപ്പെട്ട ബാങ്കുകളുടെ എണ്ണം 30 ആയി

ന്യൂഡൽഹി: അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനുള്ള റിസർവ് ബാങ്ക് കേന്ദ്രീകൃത പോർട്ടലിൽ (ഉദ്ഗം) ഉൾപ്പെട്ട ബാങ്കുകളുടെ എണ്ണം 30 ആയി.

ഇത്തരം 90% നിക്ഷേപങ്ങളുടെയും വിവരങ്ങൾ ഇതോടെ പോർട്ടലിൽ ലഭ്യമായി. ഇതുവരെ 7 ബാങ്കുകൾ മാത്രമാണുണ്ടായിരുന്നത്.

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്കാണ് മാറ്റാറുള്ളത്. എങ്കിലും ഈ പണം അവകാശികൾക്ക് ക്ലെയിം ചെയ്യാൻ അവസരമുണ്ട്.

ഓരോ ബാങ്കുകളും ഇത്തരം അക്കൗണ്ടുകൾ അവരവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് പകരമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പുതിയ പോർട്ടൽ.

ഒരാൾക്ക് എല്ലാ ബാങ്കുകളിലുമുള്ള നിക്ഷേപങ്ങളെക്കുറിച്ച് ഇതുവഴി അറിയാനാകും.

വെബ്സൈറ്റ്: udgam.rbi.org.in

X
Top