Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അപ്ഗ്രാഡിന് 30 ശതമാനം വളര്‍ച്ച

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ പഠന പ്ലാറ്റ്ഫോമുകളിലൊന്നായ അപ്ഗ്രാഡിന് 2024ല്‍ 1876 കോടി രൂപയുടെ റെക്കോര്‍ഡ് മൊത്ത വാര്‍ഷിക വരുമാനം. പഠിതാക്കളുടെ എന്റോള്‍മെന്റില്‍ ഏകദേശം 50 ശതമാനം വര്‍ധനവാണ് നടപ്പുവര്‍ഷം രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 55,000ലധികം തൊഴില്‍ പരിവര്‍ത്തനങ്ങളാണ് ലഭ്യമാക്കിയത്. മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ മാര്‍ക്കറ്റിംഗ്, ഡാറ്റ, ടെക് മേഖലകളില്‍ പരമാവധി പ്ലെയ്‌സ്‌മെന്റുകളോടെ വര്‍ഷത്തില്‍ ഏറ്റവും മികച്ച നിയമന ഡൊമെയ്‌നുകളായി അപ്ഗ്രാഡ് തുടരുന്നു.

അതോടൊപ്പം കര്‍ണാടക, തെലങ്കാന, തമിഴ്‌നാട് മേഖലകളിലും പ്രതിഭകളെ ആകര്‍ഷിക്കുന്ന വിപണിയായി തുടരുകയാണ്.

ടെക് കോഴ്സുകളില്‍ മൊത്ത വരുമാനത്തിന്റെ 20 ശതമാനത്തോളവും സംഭാവന നല്‍കുന്ന എഐ മേഖലയാണ് ശക്തമായി നില്‍ക്കുന്നത്. ഇത് ഇന്ത്യയിലും തെക്കു കിഴക്കന്‍ ഏഷ്യയിലും ലഭ്യമായ ഏറ്റവും വലിയ സംയോജിത എഐ നൈപുണ്യ പോര്‍ട്ട്‌ഫോളിയോകളിലൊന്നാക്കി മാറ്റി.

യു എസ്, യു കെ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പമുഖ ആഗോള പങ്കാളികളുമായി കഴിഞ്ഞ വര്‍ഷം മുതല്‍ എന്റര്‍പ്രൈസ് ഉപഭോക്താക്കളുടെ എണ്ണം 50 ശതമാനം വര്‍ധിച്ചു. ജിസിസികള്‍, ഓട്ടോമൊബൈല്‍, ഐടികള്‍, ബിഎഫ്എസ്ഐ, മാനുഫാക്ചറിംഗ്, സേവനങ്ങള്‍ എന്നിവയിലാണ് ഈ വര്‍ധനവുണ്ടായത്.

പ്രധാന ബിസിനസ് പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങളും സംയോജിപ്പിച്ചതാണ് കാര്യക്ഷമമായ ഫലങ്ങള്‍ കൈവരിക്കാന്‍ വഴിയൊരുക്കിയതെന്നും 2025ല്‍ ശക്തമായ വളര്‍ച്ചയും ലാഭവുമാണ് പ്രതീക്ഷിക്കുന്നതെന്ന് അപ്രഗ്രാഡ് സഹസ്ഥാപകന്‍ മയന്‍ക് കുമാര്‍ പറഞ്ഞു.

X
Top